കണ്ണൂർ സർവകലാശാലാ അറിയിപ്പുകൾ
പ്രൈവറ്റ് റജിസ്ട്രേഷന് അപേക്ഷിക്കാം
. പ്രൈവറ്റ് റജിസ്ട്രേഷൻ ബിരുദം, ബിരുദാനന്തര ബിരുദം പ്രോഗ്രാമുകളിലേക്കും സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്കുമുള്ള പ്രവേശനത്തിന് ഓൺലൈനായി അപേക്ഷിക്കാം. അവസാന തീയതി: 15.
പുതുക്കിയ പരീക്ഷാ തീയതി
മാറ്റിവച്ച മേയ് 26ലെ 5 (നവംബർ 2024), 6 (ഏപ്രിൽ 2025) സെമസ്റ്റർ ബിരുദ സ്പെഷൽ പരീക്ഷകളും 3 (ഒക്ടോബർ 2024), 4 (ഏപ്രിൽ 2025) സെമസ്റ്റർ ബിരുദാനന്തര ബിരുദ സ്പെഷൽ പരീക്ഷകളും നാളെ നടക്കും. പരീക്ഷാ സമയം/കേന്ദ്രം മാറ്റമില്ല. മേയ് 26, 28, 30 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന രണ്ടാം സെമസ്റ്റർ ബിഎഡ് (റഗുലർ/സപ്ലിമെൻ്ററി/ഇംപ്രൂവ്മെൻ്റ്) ഏപ്രിൽ 2025 പരീക്ഷകൾ യഥാക്രമം 4, 9, 11 തീയതികളിൽ നടക്കും.
പ്രായോഗിക പരീക്ഷകൾ
നാലാം സെമസ്റ്റർ ബിഎസ്സി ഹോം സയൻസ്/സുവോളജി ഡിഗ്രി (ഏപ്രിൽ 2025), പ്രായോഗിക പരീക്ഷകൾ 5 മുതൽ 17 വരെ നടക്കും.
അപേക്ഷ ക്ഷണിച്ചു
സർവകലാശാല പഠനവകുപ്പുകളിലെ വിവിധ പിജി ഡിഗ്രി, ഡിപ്ലോമ പ്രോഗ്രാമുകളുടെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 2025-26 അധ്യയന വർഷത്തിൽ, പഠന വകുപ്പുകളിലെ എംഎസ്സി നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി, എംഎസ്സി കംപ്യുട്ടേഷണൽ ബയോളജി, പിജി ഡിപ്ലോമ ഇൻ ജിയോ ഇൻഫർമാറ്റിക്സ് ഫോർ സ്പെഷൽ പ്ലാനിങ് പ്രോഗ്രാമുകളിലേക്കും സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് മഞ്ചേശ്വരം ക്യാംപസിലെ എൽഎൽഎം പ്രോഗ്രാമിലേക്കും പ്രവേശനത്തിന് അപേക്ഷിക്കാം.വെബ്സൈറ്റ് മുഖേന
(www.admission.kannuruniversity.ac.in) ഓൺലൈൻ റജിസ്ട്രേഷനുള്ള അവസാന തീയതി 5. വിവരങ്ങൾ www.admission.kannuruniversity.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ഫോൺ: 7356948230.
മൺപാത്ര നിർമാണ തൊഴിലാളികൾക്ക് ധനസഹായം
പരമ്പരാഗത മൺപാത്ര നിർമാണ തൊഴിലാളികൾക്കുള്ള പിന്നാക്ക വിഭാഗ വികസന വകുപ്പിൻ്റെ ധനസഹായ പദ്ധതിക്ക് അപേക്ഷിക്കാനുള്ള തീയതി 15 വരെ നീട്ടി. വെബ്സൈറ്റ്
www.bcddkerala.gov.in
ഹോട്ടൽ മാനേജ്മെന്റ് കോഴ്സ്
വിനോദ സഞ്ചാര വകുപ്പിന് കീഴിൽ കണ്ണൂർ ഒണ്ടേൻ റോഡിലെ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരു വർഷത്തെ പിഎസ്സി അംഗീകൃത തൊഴിലധിഷ്ഠിത ഹോട്ടൽ മാനേജ്മെന്റ്റ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു പാസായവർക്ക് പ്രായപരിധിയില്ലാതെ അപേക്ഷിക്കാം. ഫ്രണ്ട് ഓഫിസ് ഓപ്പറേഷൻ, ഫുഡ് ആൻഡ് ബവ്റിജ് സർവീസ്, ഫുഡ് പ്രൊഡക്ഷൻ, ബേക്കറി ആൻഡ് കൺഫെക്ഷനറി ഹോട്ടൽ അകൊമഡേഷൻ ഓപ്പറേഷൻ തുടങ്ങിയ ട്രേഡുകളിലാണു പരിശീലനം. www.fcikerala.org
അഴീക്കോട്ട് ജലവിതരണം മുടങ്ങും
അഴീക്കോട് ശുദ്ധജല പദ്ധതിയുടെ വിതരണ പൈപ്പ്ലൈനിലെ മെയിൻ വാൽവിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇന്ന് അഴീക്കോട് പഞ്ചായത്തിൽ പ്രദേശങ്ങളിൽ ജലവിതരണം മുടങ്ങുമെന്ന് അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
കമ്യുണിറ്റി സോഷ്യൽ വർക്കർ പദ്ധതി
ട്രേസ് പദ്ധതി വഴി, പ്രഫഷനൽ യോഗ്യതയുള്ളവർക്ക് പ്രായോഗിക പരിശീലനം നൽകുന്നതിന്റെ ഭാഗമായി എംഎസ്ഡബ്ല്യു യോഗ്യതയുള്ള പട്ടികജാതി വിഭാഗക്കാരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. ഒരു വർഷ കാലാവധിയുള്ള പരിശീലനത്തിന് 21 മുതൽ 35 വയസ്സ് വരെയുള്ളവർക്ക് 5ന് അകം അപേക്ഷിക്കാം. ഫോൺ: 0497 2700596
കൗൺസലിങ് സൈക്കോളജി ഡിപ്ലോമ
സ്റ്റേറ്റ് റിസോഴ്സ് സെൻ്റർ കേരള എസ്ആർസി കമ്യൂണിറ്റി കോളജിന്റെ ഡിപ്ലോമ ഇൻ കൗൺസലിങ് സൈക്കോളജി പ്രോഗ്രാം രണ്ടാം സെമസ്റ്ററിലേക്ക് ലാറ്ററൽ എൻട്രി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 30 വരെ അപേക്ഷിക്കാം. https://app.srccc.in/register
അധ്യാപക നിയമനം
നെരുവമ്പ്രം ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ വിഎച്ച്എസ്ഇ വിഭാഗത്തിൽ ഒൻട്രപ്രനർഷിപ് ഡവലപ്മെന്റ് വിഷയത്തിൽ അധ്യാപകരെ നിയമിക്കുന്നു. 5ന് രാവിലെ 10.30ന് അഭിമുഖം. ഫോൺ: 9744267674
കണ്ണൂർ ഗവ. മെൻ ടിടിഐ ആൻഡ് മോഡൽ യുപി സ്കുളിൽ ഫുൾടൈം ഹിന്ദി അധ്യാപക തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇന്ന് ഉച്ചയ്ക്ക് 2ന് സ്കൂൾ ഓഫിസിൽ അഭിമുഖം. ഫോൺ: 0497 2701203
പയ്യാമ്പലം ഗവ. വിഎച്ച്എസ് സി വിഭാഗത്തിൽ ഓൻട്രപ്രനർഷിപ് ഡവലപ്മെന്റ്, ഫിസിക്സ് എന്നീ വിഷയങ്ങളിൽ അധ്യാപകരെ നിയമിക്കുന്നു. നാളെ രാവിലെ 11ന് സ്കൂൾ ഓഫിസിൽ അഭിമുഖം. ഫോൺ: 9605790686.
ചൊവ്വ ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ്ടി ഗണിതം (ജൂനിയർ), ഇംഗ്ലിഷ് (ജുനിയർ), ഇക്കണോമിക്സ് (സീനിയർ) വിഷയങ്ങളിൽ അധ്യാപകരെ നിയമിക്കുന്നു. 6ന് രാവിലെ 11ന് സ്കൂളിൽ അഭിമുഖം. ഫോൺ: 9895606211.
ഫാഷൻ ഡിസൈനിങ് ഡിഗ്രി
കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രാലയത്തിന് കീഴിൽ എഇപിസിയുടെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന കണ്ണൂർ അപ്പാരൽ ട്രെയ്നിങ് ആൻഡ് ഡിസൈൻ സെൻ്ററിൽ 3 വർഷ ഫാഷൻ ഡിസൈൻ ആൻഡ് റീട്ടെയ്ൽ, അപ്പാരൽ മാനുഫാക്ചറിങ് ആൻഡ് ഒന്പ്രനർഷിപ് കോഴ്സുകളിലേക്ക് പ്ലസ് ടു യോഗ്യതയുള്ളവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. ഫോൺ: 8301030362.
കോഴിക്കുഞ്ഞുങ്ങൾ വിതരണത്തിന്
ഒരു ദിവസം പ്രായമായ ഗ്രാമശ്രീ മുട്ടക്കോഴിക്കുഞ്ഞുങ്ങൾ വിതരണത്തിനു തയാറായതായി മുണ്ടയാട് റീജൻ പോൾട്രിഫാം അസി.ഡയറക്ടർ അറിയിച്ചു.
പിടക്കോഴിക്കുഞ്ഞുങ്ങൾക്ക് 25 രൂപയാണു വില. ഫോൺ: 0497 2721168.
അധ്യാപക പരിശീലനം
|കെൽട്രോണിന്റെ ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചർ ട്രെയ്നിങ്, പ്രഫഷനൽ ഡിപ്ലോമ ഇൻ പ്രീ സ്കൂൾ ടീച്ചർ ട്രെയ്നിങ് കോഴ്സുകളുടെ പുതിയ ബാച്ചിലേക്ക് വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഫോൺ: 9072592412, 9072592416
പിഎസ്സി അഭിമുഖം
ജില്ലാ വിദ്യാഭ്യാസ വകുപ്പിൽ പാർട്ടൈം ഹൈസ്കൂൾ ടീച്ചർ സംസ്കൃതം (കാറ്റഗറി നമ്പർ: 443/2023) തസ്തികയുടെ തിരഞ്ഞെടുപ്പിനായി 2025 ഫെബ്രുവരി 17ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുകയും ഒറ്റത്തവണ പ്രമാണ പരിശോധന പൂർത്തിയാക്കുകയും ചെയ്ത ഉദ്യോഗാർഥികൾക്കായി 11നും 12നും കെപിഎസ്സി ജില്ലാ ഓഫിസിൽ അഭിമുഖം നടക്കും. ഫോൺ: 0497 2700482
തീയതി നീട്ടി
. അഫിലിയേറ്റഡ് കോളജുകളിലെയും സെൻ്ററുകളിലെയും രണ്ടാം സെമസ്റ്റർ ബിഎഡ്(ഏപ്രിൽ 2025) പരീക്ഷയ്ക്കു റജിസ്റ്റർ ചെയ്ത വിദ്യാർഥികളുടെ ഇൻ്റേണൽ മാർക്ക് സമർപ്പിക്കാനുള്ള തീയതി 12 വരെ നീട്ടി.
വോക് ഇൻ ഇന്റർവ്യൂ
. ജാനകി അമ്മാൾ ക്യാംപസിൽ പ്രവർത്തിക്കുന്ന ഐടി എജ്യുക്കേഷൻ സെൻ്ററിൽ താൽക്കാലിക ഒഴിവുള്ള അസിസ്റ്റന്റ് പ്രഫസർ തസ്തികയിലേക്കു നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർഥികൾ(യുജിസി മാനദണ്ഡപ്രകാരം) അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി പഠന വകുപ്പ് മേധാവി മുൻപാകെ 4നു രാവിലെ 10നു പാലയാട് ക്യാംപസിൽ ഹാജരാകണം.
കൃഷി സങ്കൽപ് അഭിയാൻ ഇന്ന്
കുറ്റൂർ കൃഷിവിജ്ഞാന കേന്ദ്രം, ആത്മ കണ്ണൂർ, എരമം കുറ്റൂർ കൃഷി ഭവൻ എന്നിവ ചേർന്നു സംഘടിപ്പിക്കുന്ന കൃഷി സങ്കൽപ് അഭിയാൻ ഇന്ന് ഉച്ചയ്ക്ക് 2.30നു കുറ്റൂർ സാംസ്കാരിക നിലയത്തിൽ നടക്കും.
അധ്യാപക ഒഴിവ്
കടന്നപ്പള്ളി • ഗവ.ഹയർസെക്കൻഡറി സ്കൂൾ ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലിഷ്, ഉറുദു വിഷയങ്ങൾക്ക് അധ്യാപക ഒഴിവുണ്ട്.
അഭിമുഖം ഇന്ന് 10.30ന്.
കരിവെള്ളൂർ കൊഴുമ്മൽ ഗവ.എൽപി സ്കുളിൽ എൽപിഎസ്ടി താൽക്കാലിക ഒഴിവുണ്ട്. അഭിമുഖം ഇന്ന് രാവിലെ 11 ന്.
പെരിങ്ങോം പെടേന ഗവ.എൽപി സ്കുളിൽ ഒഴിവുള്ള
എൽപിഎസി തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു.
താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം നാളെ രാവിലെ 10.30നു സ്കൂൾ ഓഫിസിൽ ഇന്റർവ്യൂവിനു ഹാജരാകണം.
കാലാവസ്ഥ
വടക്കൻ കേരളത്തിൽ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ശക്തമായ മഴയ്ക്കു
സാധ്യത
കേരള, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന്
വിലക്ക്
വൈദ്യുതിമുടക്കം
പാടിയോട്ടുചാൽ ഹാജിമുക്ക് ട്രാൻസ്ഫോമർ പരിധി: രാവിലെ 9.00-11.30.
നരമ്പിൽ അമ്പലം ട്രാൻസ്ഫോമർ പരിധി: രാവിലെ 9.00 – 5.00.
കാലാവസ്ഥ
. വടക്കൻ കേരളത്തിൽ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ശക്തമായ മഴയ്ക്കു സാധ്യത
കേരള, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്
ആക്ഷേപങ്ങളും അഭിപ്രായങ്ങളും സമർപ്പിക്കാം കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിൻ്റെ വാർഡ് വിഭജനവുമായി ബന്ധപ്പെട്ട് കരട് വിജ്ഞാപനം പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, വില്ലേജ് ഓഫിസ്, താലൂക്ക് ഓഫിസ് എന്നിവിടങ്ങളിലും ഡീലിമിറ്റേഷൻ കമ്മിഷൻ വെബ്സൈറ്റിലും പരിശോധനയ്ക്ക് ലഭിക്കും. പ്രസ്തുത നിർദേശങ്ങളെ സംബന്ധിച്ച് ആക്ഷേപങ്ങളും അഭിപ്രായങ്ങളും ഉണ്ടെങ്കിൽ ജൂൺ ഏഴിന് മുൻപായി ഡീലിമിറ്റേഷൻ സെക്രട്ടറി, ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ എന്നിവർക്ക് നേരിട്ടോ റജിസ്റ്റേഡ് തപാൽ മുഖേനയോ സമർപ്പിക്കണം. ഫോൺ 0467 2204048.
അധ്യാപക ഒഴിവ്
രാജപുരം കൊട്ടോടി ഗവ.ഹയർ സെക്കൻഡറി സ്കുളിൽ ഹൈസ്കൂൾ വിഭാഗം ഫിസിക്കൽ സയൻസ് അധ്യാപക ഒഴിവ്. അഭിമുഖം 4ന് രാവിലെ 10.30ന് സ്കൂൾ ഓഫിസിൽ. ഫോൺ: 8086771020.
പരവനടുക്കം ചെമ്മനാട് ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ സോഷ്യൽ സയൻസ്, മലയാളം അധ്യാപകരുടെ ഒഴിവുണ്ട്. അഭിമുഖം നാളെ 11ന് നടക്കും. 9495795061
പടുപ്പ് തവനം ഗവ. എൽപി സ്കൂളിൽ അറബി ഫുൾ ടൈം അധ്യാപികയുടെ ഒഴിവുണ്ട്. അഭിമുഖം നാളെ 10.30 ന് സ്കൂളിൽ കുണിയ • വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ വിഎച്ച്എസ്ഇ വിഭാഗത്തിൽ അക്കൗണ്ട്സ് അസിസ്റ്റന്റ്, ഓഫിസ് ഓപ്പറേഷൻസ് എക്സിക്യുട്ടീവ് എന്നീ വിഷയങ്ങളിൽ വൊക്കേഷനൽ ടീച്ചർ (ഇംഗ്ലിഷ്), നോൺ വൊക്കേഷനൽ ടീച്ചർ, നോൺ വൊക്കേഷനൽ ടീച്ചർ (ഒൻട്രപ്രനർഷിപ് ഡവലപ്മെന്റ്-ജൂനിയർ) എന്നീ തസ്തികകളിൽ കുടിക്കാഴ്ച നാളെ 10ന് സ്കൂളിൽ
ബന്തടുക്ക • ഗവ. ഹയർ സെക്കൻഡറി സ്കുളിൽ ഹയർ സെക്കൻഡറി വിഭാഗം ഹിന്ദി (ജുനിയർ) വിഷയത്തിൽ അധ്യാപകന്റെ ഒഴിവുണ്ട്. അഭിമുഖം 5 നു 11 നു സ്കൂൾ ഓഫിസിൽ മുന്നാട് ഹൈ സ്കുളിൽ എച്ച്എസ്ടി മലയാളം വിഷയത്തിന് ഒഴിവുണ്ട്. അഭിമുഖം നാളെ 11 നു സ്കൂൾ ഓഫിസിൽ.
പൈവളിഗെ • ഗവ. ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി സംസ്കൃതം ഒഴിവ്. അഭിമുഖം 5ന് 10.30നു സ്കൂളിൽ 9496767031.
കായർകട്ട • പൈവളിഗെ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ സോഷ്യൽ വർക്ക്, സീനിയർ അധ്യാപക ഒഴിവ്. അഭിമുഖം 5ന് 11നു സ്കൂളിൽ. 9961425816.
കുഞ്ചത്തൂർ ഗവ. വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ വിഎച്ച്എസ്ഇ നോൺ വൊക്കേഷനൽ ടീച്ചർ ഒൻട്രപ്രനർഷിപ് ഡവലപ്മെന്റ് ഒഴിവ്. നാളെ 10.30നു സ്കൂളിൽ 9947196262.
നെല്ലിക്കുന്ന് കാസർകോട് ഗവ. വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ ഫോർ ഗേൾസ് ഹയർസെക്കൻഡറി വിഭാഗത്തിൽ എച്ച്എസ്എസ്ടി സുവോളജി (ജുനിയർ) ഒഴിവ്. അഭിമുഖം 9ന് രാവിലെ 11നു സ്കൂളിൽ
നെല്ലിക്കുന്ന് കാസർകോട് ഗവ. വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ ഫോർ ഗേൾസ് വിഎച്ച്എസ്ഇ വിഭാഗത്തിൽ ഇ.ഡി അധ്യാപക ഒഴിവ്. അഭിമുഖം നാളെ 2നു സ്കൂളിൽ
മഞ്ചേശ്വരം ഉദ്യാവർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി ഹിന്ദി, യുപിഎസ്ടി കന്നഡ, എച്ച്എസ്ി ഗണിതം കന്നഡ, ജുനിയർ അറബിക് (പാർട്ട് ടൈം) അധ്യാപക ഒഴിവ്. അഭിമുഖം നാളെ 10.30നു സ്കുളിൽ. 8921672558. പെരിയ ഗവ. പോളിടെക്നിക് കോളജിൽ മെക്കാനിക്കൽ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, കംപ്യൂട്ടർ എൻജിനീയറിങ് ബ്രാഞ്ചുകളിൽ താൽക്കാലിക അധ്യാപകരെ നിയമിക്കും. മെക്കാനിക്കൽ എൻജിനീയറിങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് വിഭാഗങ്ങൾക്ക് നാളെ 10നും കംപ്യൂട്ടർ എൻജിനീയറിങ് വിഭാഗത്തിന് 5ന് 10 നും കുടിക്കാഴ്ച നടക്കും. 0467-2234020, 9947508478.