തൊഴിൽമേള നാളെ: വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി
പാലയാട് അസാപ് കേരള കമ്യൂണിറ്റി സ്കിൽ പാർക്കിൽ തൊഴിൽമേള സംഘടിപ്പിക്കും. ഉദ്യോഗാർഥികൾ നാളെ രാവിലെ 9.30ന് എത്തണം. 9495999712
ഡ്രൈവിങ് ലൈസൻസ് റജിസ്റ്റർ ചെയ്യണം
. ഡ്രൈവിങ് ലൈസൻസ് പുതുക്കാനുള്ളവർ ലൈസൻസ് വിവരങ്ങൾ സാരഥി പോർട്ടലിൽ റജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്ന് ജില്ലാ ട്രാൻസ്പോർട്ട് ഓഫിസർ അറിയിച്ചു. 2006-07 കാലയളവിൽ ലഭിച്ച ലൈസൻസ് വിവരങ്ങൾ പോർട്ടലിൽ റജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ അപേക്ഷയോടൊപ്പം ഒറിജിനൽ ലൈസൻസ്, 6 മാസത്തിൽ കൂടുതൽ പഴക്കമില്ലാത്ത ഫോട്ടോ എന്നിവ സഹിതം ആർടിഒയെ സമീപിക്കണം. ഫോൺ: 0497 2700566
ബിഎസ്സി ഫാഷൻ ഡിസൈനിങ്
. തോട്ടടയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡം ടെക്നോളജിയുടെ കീഴിൽ പ്രവർത്തിക്കുന്ന, കണ്ണൂർ സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത കോളജ് ഫോർ കോം ആൻഡ് ഫാഷൻ ഡിസൈനിങ്ങിൽ ബിഎസ്സി കോം ആൻഡ് ഫാഷൻ ഡിസൈനിങ്, ബിഎസ്സി ഇന്റീരിയർ ഡിസൈനിങ് ആൻഡ് ഫർണിഷിങ് എന്നീ കോഴ്സുകളിലേക്ക് പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. www.admission.Kannuruni versity.ac.in എന്ന വെബ്സൈറ്റിലൂടെ റജിസ്ട്രേഷൻ ചെയ്യണം. മാനേജ്മെന്റ് ക്വോട്ടയിൽ അപേക്ഷിക്കാൻ ഓഫിസുമായി ബന്ധപ്പെടണം. ഫോൺ: 8281674390.
റെയിൽവേ ഗേറ്റ് അടച്ചിടും
തലശ്ശേരി – എടക്കാട് റെയിൽവേ സ്റ്റേഷനുകൾക്കിടയിലെ ബ്രണ്ണൻ കോളജ്-എൻഎച്ച് (പൊലീസ് സ്റ്റേഷൻ ഗേറ്റ്) ലവൽ ക്രോസ് ഇന്ന് വൈകിട്ട് 6 മുതൽ നാളെ രാവിലെ 6 വരെ അടച്ചിടുമെന്ന് സീനിയർ സെക്ഷൻ എൻജിനീയറുടെ ഓഫിസ് അറിയിച്ചു.
അധ്യാപകനിയമനം
. ചെറുകുന്ന് ഗവ. വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ വിഎച്ച്എസ്ഇ വിഭാഗത്തിൽ ഒൻട്രപ്രനർഷിപ് ഡവലപ്മെന്റ് എന്ന വിഷയത്തിൽ നോൺ വൊക്കേഷനൽ ടീച്ചർ (യോഗ്യത: കൊമേഴ്സിൽ ബിരുദാനന്തര ബിരുദം), അസിസ്റ്റൻ്റ് ഡിസൈനർ അപ്പാരൽ മെയ്ഡ് അപ്സ് ആൻഡ് ഹോം ഫർണിഷിങ് എന്ന വിഷയത്തിൽ വൊക്കേഷനൽ ടീച്ചർ (യോഗ്യത: ഹോം സയൻസിൽ ബിരുദാനന്തര ബിരുദം) എന്നീ തസ്തികകളിലേക്ക് താൽക്കാലിക അധ്യാപകരെ നിയമിക്കുന്നു. ജൂൺ 3ന് രാവിലെ 11ന് അഭിമുഖം.. ഫോൺ: 9656193240.
സ്കൂൾ വാഹന പരിശോധന നാളെ
. മൺസൂണിനോടനുബന്ധിച്ചുള്ള സ്കൂൾ വാഹനങ്ങളുടെ പരിശോധന നാളെ രാവിലെ 9 മുതൽ തോട്ടട ടെസ്റ്റിങ് ഗ്രൗണ്ടിൽ നടക്കും. കണ്ണൂർ താലൂക്കിലുള്ള മുഴുവൻ സ്കൂൾ വാഹനങ്ങളും അന്നു പരിശോധനയ്ക്കെത്തിക്കണമെന്ന് ആർടിഒ അറിയിച്ചു.
അപേക്ഷ ക്ഷണിച്ചു
. കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമി കല്യാശേരി കേന്ദ്രത്തിൽ ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾക്കുള്ള ടാലന്റ്റ് ഡവലപ്മെന്റ് കോഴ്സ്, സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സ്, കോളജ് വിദ്യാർഥികൾക്കും പ്രഫഷനലുകൾക്കുമുള്ള പിസിഎം ക്ലാസ് എന്നിവയിലേക്ക് അപേക്ഷ ക്ഷണിച്ചു. www.kscsa.org.
അധ്യാപക ഒഴിവ്
തളിപ്പറമ്പ് കൊട്ടില ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ മലയാളം, ജുനിയർ സുവോളജി, കെമിസ്ട്രി വിഷയങ്ങളിൽ താൽക്കാലിക നിയമനം നടത്തും.
അഭിമുഖം 2ന് 11ന്.
അരിയിൽ ജിഎൽപി സ്കുളിൽ ഒരു എൽപിഎസ്എ താൽക്കാലിക ഒഴിവുണ്ട്. കുടിക്കാഴ്ച ഇന്ന് 11ന്.
കാലിക്കടവ് കാലിക്കടവ് ജിഎച്ച്എസിൽ താഴെ പറയുന്ന ഒഴിവിലേക്ക് അധ്യാപകരെ വേണം. കൂടിക്കാഴ്ച ഇന്ന്. എച്ച്എസ്ടി മാത്തമറ്റിക്സ് 10.30, എച്ച്എസ്ടി ഹിന്ദി 11, എച്ച്എസ്ടി ഫിസിക്കൽ സയൻസ് 1.30 എന്നിങ്ങനെയായിരിക്കും കൂടിക്കാഴ്ച. പരിയാരം കെകെഎൻ പിഎംജിവിഎച്ച്എസ്എസിൽ ഹൈസ്കൂൾ മലയാളം അധ്യാപക ഒഴിവുണ്ട്. അഭിമുഖം നാളെ 11ന്. മണക്കടവ് ശ്രീപുരം ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം ഹിന്ദി, യുപിഎസ്ടി, പ്രൈമറി(പാർട്ടൈം) ഹിന്ദി അധ്യാപകരുടെ താൽക്കാലിക ഒഴിവുണ്ട്. അഭിമുഖം ഇന്ന് 10.30ന് സ്കൂൾ ഓഫിസിൽ.
മണക്കടവ് ശ്രീപുരം ഗവ. ഹയർസെക്കൻഡറി സ്കുളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ മലയാളം, ഇംഗ്ലിഷ്, ബോട്ടണി, ഫിസിക്സ്, മാത്തമാറ്റിക്സ് ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ് എന്നീ വിഷയങ്ങളിൽ അധ്യാപകരെ നിയമിക്കുന്നു.
അഭിമുഖം നാളെ 10ന് സ്കൂൾ ഓഫിസിൽ.
രയറോം ഗവ.ഹൈസ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ സയൻസ്, ഇംഗ്ലിഷ്, യുപിഎസ്ടി ജൂനിയർ ഹിന്ദി, എൽപി ജൂനിയർ അറബിക്, യുപി ജൂനിയർ അറബിക് (പാർട്ട് ടൈം), ഫുൾടൈം മിനിയർ സ്വീപ്പർ എന്നിവരുടെ താൽക്കാലിക ഒഴിവുണ്ട്.
അഭിമുഖം നാളെ 10 നും ഉച്ചകഴിഞ്ഞ് രണ്ടിനുമായി സ്കൂൾ ഓഫിസിൽ നടക്കും.
തളിപ്പറമ്പ് കുറ്റേരി ഗവ. ഹൈസ്കുളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഗണിതം, ഇംഗ്ലിഷ് അധ്യാപകരുടെ താൽക്കാലിക ഒഴിവുണ്ട്. അഭിമുഖം ഇന്ന് 12ന് സ്കൂൾ ഓഫിസിൽ.
മാലൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ സാമൂഹിക ശാസ്ത്രം, ഭൗതിക ശാസ്ത്രം എന്നീ തസ്തികകളിലേക്ക് താൽക്കാലിക അധ്യാപകരെ നിയമിക്കുന്നതിന് അഭിമുഖം 31നു രാവിലെ 10.30ന്. 7907757801 മട്ടന്നൂർ ചാവശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കുളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലിഷ്, ഫിസിക്കൽ സയൻസ്, സംസ്കൃതം എന്നീ വിഷയങ്ങളിൽ താൽക്കാലിക അധ്യാപക നിയമനത്തിന് 31ന് രാവിലെ 1ന് ഇൻ്റർവ്യൂ നടത്തും. 04902 433830 കോളയാട് പെരുവ പാലയത്തുവയൽ ഗവ യുപി സ്കൂളിൽ പാർട്ട് ടൈം ഹിന്ദി അധ്യാപക ഒഴിവ്. അഭിമുഖം ജൂൺ 2ന് രണ്ട് മണിക്ക്.
കൊട്ടിയൂർ തലക്കാണി ഗവ യുപി സ്കുളിൽ യുപി എസ്ടി, ജുനിയർ ഹിന്ദി, ജുനിയർ ലാംഗ്വേജ്, പാർട്ട് ടൈം ഉറുദു തസ്തികകൾ ഒഴിവുണ്ട്. ഇൻ്റർവ്യൂ ഇന്ന് 2 മണിക്ക് സ്കൂൾ ഓഫിസിൽ നടത്തും.
കോളയാട് പെരുവ പാലയത്തുവയൽ ഗവ യുപി സ്കൂളിൽ പാർട്ട് ടൈം ഹിന്ദി അധ്യാപികയുടെ ഒഴിവുണ്ട്. ഇൻ്റർവ്യൂ ജൂൺ 2 ന് 2 മണിക്ക് നടത്തും.
പിലാത്തറ . പുറച്ചേരി ഗവ.യുപി സ്കൂളിൽ യുപിഎസ് ടീച്ചറുടെ താൽക്കാലിക ഒഴിവിലേക്കുള്ള അഭിമുഖം നാളെ 2ന് ഓഫിസിൽ നടക്കും.
പരിയാരം കെകെഎൻ പിഎംജിവിഎച്ച്എസ്എസിൽ ഹൈസ്കൂൾ മലയാളം അധ്യാപക ഒഴിവുണ്ട്. അഭിമുഖം നാളെ 11ന്.
പഴയങ്ങാടി മാട്ടൂൽ സി.എച്ച്.മുഹമ്മദ് കോയ സ്മാരക ഗവ.ഹയർസെക്കൻഡറി സ്കുളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ മലയാളം സീനിയർ, ഇക്കണോമിക്സ് സീനിയർ, കൊമേഴ്സ് സീനിയർ, ബോട്ടണി സീനിയർ, ഇക്കണോമിക്സ് ജുനിയർ, മാത്സ് ജുനിയർ എന്നീ വിഷയങ്ങളിൽ അധ്യാപകരെ നിയമിക്കുന്നു. അഭിമുഖം 2ന് രാവിലെ 11ന്.
പഴയങ്ങാടി കൊട്ടില ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ നാച്വറൽ സയൻസ്, മലയാളം എന്നീ വിഭാഗത്തിൽ താൽക്കാലിക അധ്യാപകരുടെ ഒഴിവുണ്ട്. അഭിമുഖം 2ന് ഉച്ചയ്ക്ക് 2ന്.
മാതമംഗലം ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഇക്കണോമിക്സ് സീനിയർ, കെമിസ്ട്രി ജുനിയർ, സോഷ്യോളജി ജൂനിയർ, ഗണിത ശാസ്ത്രം ജൂനിയർ വിഭാഗങ്ങളിൽ അധ്യാപക ഒഴിവുണ്ട്. അഭിമുഖം 2ന് 10ന്.
സൗജന്യ മരുന്നുവിതരണം
ഇരിക്കൂർ • അലിവ് ഇ.അഹമ്മദ് സ്മാരക സാന്ത്വന പദ്ധതിയുടെ ഭാഗമായി ജിസിസി കെഎംസിസി ഇരിക്കൂർ നടത്തുന്ന സൗജന്യ മരുന്നു വിതരണത്തിൻ്റെ ജൂൺ മാസവിതരണം ഒന്നിനു രാവിലെ 10ന് നടക്കും. പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.
വൈദ്യുതി മുടങ്ങും
കണ്ണൂർ 110 കെവി ചെമ്പേരി – മട്ടന്നൂർ, 110 കെവി കാഞ്ഞിരോട് -ശ്രീകണ്ഠപുരം ഫീഡറിൻ്റെ ടവർ ലൊക്കേഷൻ 29/09, 29/10 എന്നിവയ്ക്കിടയിൽ മഴക്കെടുതി കാരണമുണ്ടായ ലൈൻതകരാർ പരിഹരിക്കുന്നതിനും ഇന്ന് രാവിലെ 11 മുതൽ ഉച്ചയ്ക്ക് 3 വരെ 110 കെ.വി സബ്സ്റ്റേഷൻ ചെമ്പേരി, ശ്രീകണ്ഠാപുരം എന്നിവിടങ്ങളിൽ നിന്നുള്ള വൈദ്യുതി വിതരണം ഭാഗികമായോ പൂർണമായോ തടസ്സപ്പെടാൻ സാധ്യതയുണ്ടെന്ന് കണ്ണൂർ ലൈൻ മെയിന്റനൻസ് സബ് ഡിവിഷൻ അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി കാസർകോട് ജില്ലയിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാൽ ജില്ലയിലെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, ട്യൂഷൻ സെന്ററുകൾ, സ്പെഷൽ ക്ലാസുകൾ, അങ്കണവാടികൾ തുടങ്ങിയവയ്ക്ക് കലക്ടർ അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി പ്രഖ്യാപിച്ച പരീക്ഷകളിൽ മാറ്റമില്ല.
മത്സ്യബന്ധനത്തിന് പോകാൻ പാടില്ല കാസർകോട് കേരള- കർണാടക തീരങ്ങളിൽ ജൂൺ ഒന്നുവരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരള – കർണാടക തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
വൈദ്യുതി മുടങ്ങും
കാസർകോട് 110 കെ.വി മൈലാട്ടി – വിദ്യാനഗർ ഫീഡറിന്റെ ശേഷിയുയർത്തുന്നതിന്റെ ഭാഗമായുള്ള ജോലികൾ നടത്തുന്നതിന് ഇന്നും നാളെയും രാവിലെ 9 മുതൽ വൈകിട്ട് 5 വരെ 110 കെ വി സബ്സ്റ്റേഷനുകളായ വിദ്യാനഗർ, മുള്ളേരിയ, കുബനുർ, മഞ്ചേശ്വരം, 33 കെവി സബ്സ്റ്റേഷനുകളായ അനന്തപുരം, കാസർകോട് ടൗൺ, ബദിയടുക്ക, പെർള എന്നിവിടങ്ങളിൽ നിന്നുള്ള വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.
റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു
കാസർകോട് പിഎസ്സി ജില്ലയിൽ എൻസിസി, സൈനിക ക്ഷേമ വകുപ്പിൽ ക്ലാർക്ക് (എക്സ് സർവീസ് മാൻ ) (കാറ്റഗറി നം. 445/2023) റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു.
തെങ്ങിൻതൈകൾ വിതരണം ചെയ്യും
പിലിക്കോട് പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ ജൂൺ 2 മുതൽ എല്ലാ പ്രവൃത്തി ദിവസങ്ങളിലും സങ്കരയിനം(ടിഇന്റുഡി) തെങ്ങിൻ തൈകൾ വിതരണം ചെയ്യും. തെങ്ങിൻതൈ ഒന്നിന് 325 খ. 0467 226 0632, 8547891632.
അപേക്ഷ ക്ഷണിച്ചു
കാസർകോട് വിനോദ സഞ്ചാര വകുപ്പിൻ്റെ കീഴിൽ ഉദുമയിലെ ഗവ.ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ പുതിയ അധ്യയന വർഷത്തെ ഹോട്ടൽ മാനേജ്മെന്റ്റ് മേഖലയിലെ ഒരു വർഷത്തെ വിവിധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചു. ടുറിസം മേഖലകളിൽ വിവിധങ്ങളായ ഒട്ടേറെ ജോലി സാധ്യതയുള്ള കോഴ്സുകളിലേക്ക് പ്ലസ്ടു /തത്തുല്യം മാർക്ക് അടിസ്ഥാനമാക്കിയാണ് പ്രവേശനം നൽകുന്നതെന്ന് പ്രിൻസിപ്പൽ ഇൻചാർജ് എസ്.ഹരിപ്രസാദ്, കെ.ഷിജു എന്നിവർ അറിയിച്ചു. പ്രവേശനത്തിനു പ്രായപരിധിയില്ല. പ്ലസ്ടു പാസായവർക്ക് അപേക്ഷിക്കാവുന്നതാണ്. www.fcikerala.org എന്ന വെബ്സൈറ്റ് വഴി ഓൺലൈനായും ഇൻസ്റ്റിറ്റ്യൂട്ടിൽ നേരിട്ടെത്തിയും ജൂൺ 5നു വൈകിട്ട് 5 വരെ അപേക്ഷ നൽകാവുന്നതാണ്. ഫോൺ: 0467-2236347, 9847677549, 9072211211