തൃക്കരിപ്പൂർ : കേന്ദ്ര വിദ്യാലയമന്ത്രാലയം ദേശീയതലം വരെ നടത്തുന കലാ ഉത്സവ് കാസർഗോഡ് ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുത്ത ജി.എച്ച് എസ് എസ് പാക്കം സ്കൂളിലെ പ്ലസ് വൺ സയൻസ് വിദ്യാർത്ഥിനിയായ വൈഗാ മനോജിന് ഒന്നാം സ്ഥാനം എ ഗ്രേഡ് ലഭിച്ചു. ഡിസംബർ 16 മുതൽ പൂനയിൽ വെച്ച് നടക്കുന്ന ദേശീയ കലാഉത്സവ് മത്സരത്തിൽ വൈഗാ മനോജ് പങ്കെടുക്കും. കഴിഞ്ഞ മൂന്ന് വർഷങ്ങളിലായി മോഹിനിയാട്ടം കുച്ചുപ്പുടി, ഭരതനാട്യം എന്നീ ഇനങ്ങളിൽ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത് എ ഗ്രേഡ് നേടിയിരുന്നു. തച്ചങ്ങാട് പെടിക്കളത്തെ ക്ഷേത്ര ശില്പിയായ മനോജ് വിയുടെയും, ബിജി മനോജിൻ്റെയും മകളാണ്. കാഞ്ഞങ്ങാട് നൃത്താഞ്ജലി ഡാൻസ് സ്കൂളലെ രഘു കാഞ്ഞങ്ങാട് വൈഗ മനോജിൻ്റെ നൃത്ത അധ്യാപകൻ സമഗ്രശിക്ഷാ കാസർഗോഡ് ആണ് ജില്ലാതലത്തിൽ തെരഞ്ഞെടുത്ത് സംസ്ഥാനത്തേക്ക് അയച്ചത്. സമഗ്ര ശിക്ഷാ കാസർഗോഡ് ജില്ലാ പ്രൊജക്റ്റ് കോ -ഓഡിനേറ്റർ, ബിജുരാജ് വി.എസ്, ജില്ല പ്രോഗാം കോർഡിനേറ്റർ പ്രകാശൻ ടി എന്നിവർ വൈഗ മനോജിനെ ഫോണിലൂടെ അഭിനന്ദിച്ചു.
കണ്ണൂർ ജില്ലാ കലോത്സവം;വൈഗ മനോജിന് മോഹിനിയാട്ടത്തിൽ ഒന്നാം സ്ഥാനം


