നീലേശ്വരം, ചെറുവത്തൂര്‍ റൂട്ടിലോടുന്ന ഭൂരിഭാഗം ബസ്സുകളുമാണ് മിന്നല്‍ പണിമുടക്ക് നടത്തിയത്. കാഞ്ഞങ്ങാട് പഴയ ബസ്സ്റ്റാന്റിന് മുന്നില്‍ അഞ്ച് മിനിറ്റില്‍ കൂടുതല്‍ സമയം ബസുകളെ നിര്‍ത്തിയിടാന്‍ അനുവദിക്കാതിരിക്കുകയും കൂടുതല്‍ സമയം നിര്‍ത്തിയിട്ട വാഹനങ്ങള്‍ക്ക് പൊലീസ് പിഴ ചുമത്തി തുടങ്ങിയതില്‍ പ്രതിഷേധിച്ചാണ് നഗരത്തില്‍ ഒരു വിഭാഗം സ്വകാര്യ ബസുകള്‍ മിന്നല്‍ പണിമുടക്ക് നടത്തിയത്.