വൈഗാ മനോജിന് കലാത്സവ് 2025 ഇന്ത്യൻ ക്ലാസിക്കൽ ഡാൻസ് (സോളോ) മത്സരത്തിൽ ദേശീയ തലത്തിൽ മൂന്നാം സ്ഥാനം

തൃക്കരിപ്പൂർ / കാസർഗോഡ് : കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ദേശീയ തലത്തിൽ, മഹാരാഷ്ട്രയിലെ പൂനയിൽ നടന്ന കലാ ഉത്സവ് 2025 ൽകേരള പ്രതിനിധി വൈഗ മനോജ് ഇന്ത്യൻ ക്ലാസിക്കൽ ഡാൻസ് സോളോ വിഭാഗത്തിൽമൂന്നാം സ്ഥാനം നേടി. സമഗ്ര ശിക്ഷാ കേരള കാസർഗോഡാണ് കുട്ടിയെ ദേശീയ തലത്തിൽ മത്സരിക്കാനുള്ള വേദി ഒരുക്കി കൊടുത്തത്. കഴിഞ്ഞ മാസം കോഴിക്കോട് വെച്ച് നടന്ന സംസ്ഥാന മത്സരത്തിൽ വൈഗാ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. ജി.എച്ച് എസ് എസ് പാക്കം സ്കൂളിലെ പ്ലസ് വൺ സയൻസ് വിദ്യാർത്ഥിനിയാണ് വൈഗാ മനോജ് . കഴിഞ്ഞ മൂന്ന് വർഷമായി കേരള സ്കൂൾ കലോത്സവത്തിൽ ഭരത നാട്ട്യം കുച്ചുപ്പുടി, മോഹിനിയാട്ടം എന്നീ മത്സരങ്ങളിൽ എ ഗ്രേഡ് വാങ്ങുന്നു. തച്ചങ്ങാട്ടെ പൊടിക്കളത്തെ ക്ഷേത്ര ശില്പി വി മനോജിൻ്റെയും വിജി മനോജിൻ്റെയും മകളാണ് കാഞ്ഞങ്ങാട് നൃത്താഞ്ജലി ഡാൻസ് സ്കൂളിലെ രഘു കാഞ്ഞങ്ങാടാണ് ഗുരു/ കാസർഗോഡ് : കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ദേശീയ തലത്തിൽ, മഹാരാഷ്ട്രയിലെ പൂനയിൽ നടന്ന കലാ ഉത്സവ് 2025 ൽകേരള പ്രതിനിധി വൈഗ മനോജ് ഇന്ത്യൻ ക്ലാസിക്കൽ ഡാൻസ് സോളോ വിഭാഗത്തിൽമൂന്നാം സ്ഥാനം നേടി. സമഗ്ര ശിക്ഷാ കേരള കാസർഗോഡാണ് കുട്ടിയെ ദേശീയ തലത്തിൽ മത്സരിക്കാനുള്ള വേദി ഒരുക്കി കൊടുത്തത്. കഴിഞ്ഞ മാസം കോഴിക്കോട് വെച്ച് നടന്ന സംസ്ഥാന മത്സരത്തിൽ വൈഗാ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. ജി.എച്ച് എസ് എസ് പാക്കം സ്കൂളിലെ പ്ലസ് വൺ സയൻസ് വിദ്യാർത്ഥിനിയാണ് വൈഗാ മനോജ് . കഴിഞ്ഞ മൂന്ന് വർഷമായി കേരള സ്കൂൾ കലോത്സവത്തിൽ ഭരത നാട്ട്യം കുച്ചുപ്പുടി, മോഹിനിയാട്ടം എന്നീ മത്സരങ്ങളിൽ എ ഗ്രേഡ് വാങ്ങുന്നു. തച്ചങ്ങാട്ടെ പൊടിക്കളത്തെ ക്ഷേത്ര ശില്പി വി മനോജിൻ്റെയും വിജി മനോജിൻ്റെയും മകളാണ് കാഞ്ഞങ്ങാട് നൃത്താഞ്ജലി ഡാൻസ് സ്കൂളിലെ രഘു കാഞ്ഞങ്ങാടാണ് ഗുരു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top