തിരുവനന്തപുരം: വഞ്ചിയൂർ കോടതിയിലെ ജൂനിയർ അഭിഭാഷകയെ ക്രൂരമായി മർദ്ദിച്ചതായി പരാതി. സീനിയർ അഭിഭാഷകൻ ബെയ്ലിനാണ് ജൂനിയർ അഭിഭാഷക ശ്യാമിലിയെ മർദ്ദിച്ചത്. യുവതിയുടെ മുഖത്ത് ഗുരുതരപരിക്ക്. അഭിഭാഷകൻ മോപ് സ്റ്റിക് കൊണ്ട് മർദ്ദിച്ചുവെന്നും യുവതി പറഞ്ഞു. അഭിഭാഷക ജനറൽ ആശുപത്രിയിൽ ചികിത്സയിൽ.
അടിച്ച് ആദ്യം താഴെ വീണു. അവിടെ നിന്ന് എടുത്ത് വീണ്ടും അടിച്ചു. അടിമകളെ പോലെ പറയുന്നതൊക്കെ കേട്ടിരുന്നാൽ മുതിർന്ന അഭിഭാഷകന് കുഴപ്പമില്ലെന്ന് ശ്യാമിലി പറഞ്ഞു.