2026ലെ ഐഎസ്ആർഒയുടെ ആദ്യ ദൗത്യം . ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെൻ്ററിലെ ഒന്നാം വിക്ഷേപണത്തറയിൽ നിന്ന് രാവിലെ 10.17-ന് പിഎസ്എൽവി സി-62 (PSLV-C62) ബഹിരാകാശത്തേക്ക് കുതിച്ചു. ഡിആർഡിഒയുടെ (DRDO) തന്ത്രപ്രധാന ഉപഗ്രഹമായ ‘അന്വേഷ’ (EOS-N1) ഉൾപ്പെടെ 16 ഉപഗ്രഹങ്ങളുമായാണ് വിക്ഷേപണ വാഹനം കുതിച്ചത്. അതേസമയം വിക്ഷേപണത്തിന് ശേഷമുള്ള ഇസ്രോയുടെ പ്രഖ്യാപനം വൈകുകയാണ്.
ന്യൂസ്പേസ് ഇന്ത്യാ ലിമിറ്റഡിൻ്റെ നേതൃത്വത്തിലുള്ള ഒമ്പതാമത്തെ വാണിജ്യ ദൗത്യമാണിത്. പിഎസ്എൽവിയുടെ 64-ാമത്തെ വിക്ഷേപണമായിരുന്നു ഇന്ന് നടന്നത്. രണ്ട് സ്ട്രാപ്പോൺ മോട്ടോറുകൾ മാത്രം ഉപയോഗിക്കുന്ന പിഎസ്എൽവി-ഡിഎൽ (PSLV-DL) പതിപ്പാണ് വിക്ഷേപണത്തിന് ഉപയോഗിച്ചത്.
അതിർത്തിയിൽ കാവലാകാൻ ചാരക്കണ്ണുകളുള്ള ‘അന്വേഷ’,ബഹിരാകാശത്ത് ഒരു ‘പെട്രോൾ പമ്പ്’; പിഎസ്എൽവിയിൽ നിർണായക ദൗത്യം!


