കാസർകോട് നാലു മാസം പ്രായമായ ആൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി

കാസർകോട് നാലു മാസം പ്രായമായ ആൺകുട്ടിയെ മരിച്ച നിലയിൽകണ്ടെത്തി. ബേക്കൽ ഹദ്ദാദ് നഗർ റസീന മൻസിലിലെ കെ.  മുഹമ്മദ് ഹനീഫയുടെ മകനായ ലിദാൻ ഫാർമിയാണ് മരിച്ചത്. മുലപ്പാൽ തൊണ്ടയിൽ കുടുങ്ങിയാണ് മരിച്ചതെന്നാണ് വിവരം. ഞായറാഴ്‌ച രാത്രി ഏഴരയ്ക്കും പതിനൊന്നിനുമിടയിലാണ് മരണം സംഭവിച്ചത്. മുലപ്പാൽ നൽകിയ ശേഷം കട്ടിലിൽ കിടത്തിയതായിരുന്നു. 11 മണി ആയിട്ടും അനക്കമില്ലാതെ വന്നതോടെ കുഞ്ഞിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. അസ്വാഭാവിക മരണത്തിൽ ബേക്കൽ പൊലീസ് കേസെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top