ജൂണ്‍ 19-ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂര്‍ നിയോജക മണ്ഡലത്തില്‍ സമ്മതിദാന അവകാശമുള്ള കാസര്‍ഗോഡ് ജില്ലയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍, വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ എന്നിവര്‍ക്ക് സമയാനുസൃതമായി മണ്ഡലത്തിലെത്തി വോട്ടവകാശം വിനിയോഗിക്കുന്നതിന് അവധി നല്‍കേണ്ടതാണെന്ന് കാസര്‍ഗോഡ് ജില്ലാ കലക്ടര്‍ കെ.ഇമ്പശേഖര്‍ നിര്‍ദേശിച്ചു. വോട്ട് നിഷേധിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.