പത്തനംതിട്ട: പത്തനംതിട്ട എ.ആർ ക്യാമ്പിൽ പരിശോധനയ്ക്കിടെ തോക്കിൽനിന്ന് വെടിപൊട്ടി. തോക്ക് താഴേക്ക് പിടിച്ചതുകൊണ്ട് അപകടം ഒഴിവായി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു
പണത്തിന് കാവൽപോകുന്നതിന് മുന്നോടിയായിട്ടാണ് ആർമർ എസ്ഐ തോക്കിന്റെ ട്രിഗർ വലിച്ചുനോക്കിയത്. ലോഡ് ചെയ്ത വിവരം അറിയിക്കാതെ മറ്റൊരു ഉദ്യോഗസ്ഥൻ തോക്ക് കൈമാറിയതാണ് സംഭവത്തിനടിസ്ഥാനം.
ആർമർ എസ്ഐ ട്രിഗർ വലിച്ചതോടെ വെടിപൊട്ടുകയായിരുന്നു. ബുള്ളറ്റ് തറ തുളഞ്ഞുകയറുകറുകയും ചെയ്തു. തോക്ക് ലോഡ് ചെയ്തിരിക്കുന്ന വിവരം സാധാരണ രീതിയിൽ തോക്ക് കൈമാറുമ്പോൾ അറിയിക്കേണ്ടതായിരുന്നു.