തിരുവനന്തപുരം ഈ മാസത്തെ സാമൂഹ്യസുരക്ഷ പെൻഷൻ ജൂൺ 20 മുതൽ വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം പേർക്ക് പ്രതിമാസം 1600 രൂപയാണ് പെൻഷനായി ലഭിക്കുക. നിലമ്പുർ ഉപതിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ ചർച്ചയായത് ക്ഷേമപെൻഷൻ വിതരണത്തിന്റെയും വർധനവിന്റെയും ‘പിതൃത്വം’ സംബന്ധിച്ചായിരുന്നു. 19നാണ് നിലമ്പൂരിൽ വോട്ടെടുപ്പ്. പോളിങ്ങിന്റെ തൊട്ടടുത്ത ദിവസം മുതൽ പെൻഷൻ വിതരണം ആരംഭിക്കുമെന്നാണ് ധനമന്ത്രി അറിയിച്ചിരിക്കുന്നത്.
സെന്‍സസ് 2027ല്‍, രണ്ട് ഘട്ടങ്ങളിലായി പൂര്‍ത്തീകരിക്കും ഗസറ്റ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു കണ്ണൂർ കാസർകോഡ് ജില്ലയിൽ ഇന്ന് (17-06-2025); അറിയാൻ