സ്വർണവിലയിൽ അദ്ഭുത മുന്നേറ്റം; പവന് ഇന്ന് ഒറ്റദിവസം 8,640 രൂപ കൂടി 1.30 ലക്ഷം കടന്നു

സ്വർണവിലയിൽ ഇങ്ങനെയൊരു വർധന ചരിത്രത്തിൽ ഇതാദ്യം. ഇന്ന് ഒറ്റദിവസം സംസ്‌ഥാനത്ത് പവന് കൂടിയത് 8,640 രൂപ! ഗ്രാമിന് 1,080 രൂപയും. ഇത്രയും വർധന ഇതിനു മുൻപുണ്ടായിട്ടില്ല. പവൻവില 1,31,160 രൂപയിലെത്തി. ജിഎസ്‌ടിയും (3%), പണിക്കൂലിയും (മിനിമം 10%), ഹോൾമാർക്ക് ഫീസും (53.10 രൂപ) ചേരുമ്പോൾ വാങ്ങൽവില ഒറ്റപവൻ ആഭരണത്തിന് 1.50 ലക്ഷം രൂപയ്ക്കടുത്ത് വരും. 16,395 രൂപയാണ് ഗ്രാം വില.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top