
തൃക്കരിപ്പൂർ : തിരുവനന്തപുരത്ത് ഒളിമ്പിക്സ് മാതൃകയിൽ നടന്നു വരുന്ന സംസ്ഥാന ഇംഗ്ലൂസീവ് കായിക മേളയിൽ പതിനാല് വയസ്സിന് മുകളിലുള്ള കുട്ടികളുടെ ക്രിക്കറ്റ് മത്സരത്തിൽ കാസർഗോഡ് ജില്ലാ ടീം സ്വർണ്ണം നേടി. കരുത്തരായ പതിനാല് ജില്ലകളോട് മത്സരിച്ച് സെമി ഫൈനൽ മത്സരത്തിൽ പത്തനംതിട്ട ജില്ലയോട് പൊരുതി ജയിച്ചാണ് കാസർഗോഡ് ജില്ലാ ടീം സംസ്ഥാന ഇംഗ്ലൂസീസ് കായിക മേളയിൽ ക്രിക്കറ്റിൽ ഒന്നാം സ്ഥാനത്ത് എത്തിയത്. അബ്ദുള്ള റിസ്വാൻ (മഞ്ചേശ്വരം )അശ്വിൻ കൃഷ്ണ (ഹോസ്ദുർഗ്ഗ് ) മുഹമ്മദ് സുഹൈൽ (കാസർഗോഡ്) ജോബൽ സ്കറിയാ ജോയ് [ ബേക്കൽ ) അഭിനവ് ‘ബി.എം(ബേക്കൽ) ധനുഷ് റായി ഡി ( കുമ്പള) ആഷോൺ ജോബിൻ ഡിസൂസ (കുമ്പള) പ്രീതം എസ് കെ (മഞ്ചേശ്വരം, ) ജിതിൽ രാജ് കെ. [ കാസർഗോഡ് ] ശിവശരൺ എ ആർ ക്രാസർഗോഡ്) ശ്യാം. പി ക്രാസർഗോഡ്) ആദർഗ് എം.വി (ചെറുവത്തൂർ) മുഹമ്മദ് ഫയാസ് (ചെറുവത്തൂർ) ആദിത്യദേവ് കെ (ഹോസ്ദുർഗ്ഗ് ) എന്നിവരാണ് ടീം അംഗങ്ങൾ. സമഗ്ര ശിക്ഷാ കാസർഗോഡാണ് ടീം അംഗങൾക്ക് പരിശീലനം നൽകിയത്. അധ്യാപകരായ ബിന്ധ്യ .എൻ, സ്പെഷ്യലിസ്റ്റ് അധ്യാപകൻ മൊയ്തു മാസ്റ്റർ, ടീം മനേജർ സുപർണ്ണ, രാഹുൽ പി എന്നിവർ കുട്ടികൾക്ക് പരിശീലനം നൽകി. സമഗ്ര ശിക്ഷാ കാസർഗോഡ് ഡി. പി. ഒ ബിജുരാജ് വി.എസ്, ജില്ലാ പ്രോഗ്രാം ഓഫീസർ പ്രകാശൻ ടി, കാസർഗോഡ് ടീം മാനേജൻ രാജഗോപാലൻ പി, റിസോഴ്സ് അധ്യാപകരായ ഗിരീശൻ ബി.,സിന്ധു ആ



