കാസർകോട്: കുടുംബം പള്ളിയിൽ പോയ സമയത്ത് വീട്ടിൽ നിന്നു സ്വർണ്ണം- വെള്ളി ആഭരണങ്ങളും രേഖകളും കവർന്നതായി പരാതി. കാഞ്ഞങ്ങാട്, പടന്നക്കാട്, കുറുന്തൂരിലെ പി കെ ജോജിയുടെ വീട്ടിലാണ് കവർച്ച നടന്നത്. ബുധനാഴ്‌ച രാത്രി 12 മണിക്കും വ്യാഴാഴ്‌ച പുലർച്ചെ 2.30 മണിക്കും ഇടയിലാണ് കവർച്ച നടന്നത്. വീടിൻ്റെ മുൻ ഭാഗത്തെ വാതിൽ തകർത്ത് അകത്തു കടന്ന മോഷ്ടാക്കൾ അലമാരയിൽ സൂക്ഷിച്ചിരുന്ന രണ്ടുപവൻ സ്വർണ്ണവും വെള്ളി അരഞ്ഞാണവും മറ്റു രേഖകളും കവർച്ച ചെയ്‌തതായി ഹൊസ്‌ദുർഗ്ഗ് പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു. എസ് ഐ സി പി ജിജേഷിൻ്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.
കുടുംബം പള്ളിയിൽ പോയ സമയത്ത് വീട്ടിൽ നിന്നു സ്വർണ്ണവും വെള്ളിയും കവർന്നു


