ചികിത്സാസഹായം കൈമാറി

തൃക്കരിപ്പൂർ :പിഎംഎസ്എ പിടിഎസ് വിഎച്ച്എസ്എസ് കൈക്കോട്ട് കടവ് സ്കൂളിലെ 19916 എസ്എസ്എൽസി ബാച്ചിലുള്ള തൃക്കരിപ്പൂർ തെക്കുമ്പാട് താമസിക്കുന്ന പൂർവ്വ വിദ്യാർത്ഥിയായ കെ വി ഷീബയുടെ ചികിത്സാ സഹായനിധിയിലേക്ക് കുട്ടികളിൽ നിന്നും അധ്യാപകരിൽ നിന്നും സ്വരൂപിച്ച 154120 രൂപ14.1.2026ന് ബുധനാഴ്ച സ്കൂൾ പ്രധാന അധ്യാപകൻ വിനോദ് കുമാർ. ബി ചികിത്സാ സഹായ കമ്മിറ്റിക്ക് വേണ്ടി കൈക്കോട്ട് കടവ് വാർഡ് മെമ്പർ എം ടി അബ്ദുറഹിമാന് കൈമാറി.
തദവസരത്തിൽ സ്കൂൾ പ്രിൻസിപ്പൽ ഗോപിക്കുട്ടി കെ വി, സ്കൂൾ മാനേജർ ടി കുഞ്ഞബ്ദുള്ള,പി ടി എ വൈസ് പ്രസിഡണ്ട് നസീർ തൃക്കരിപ്പൂർ, ചികിത്സാ കമ്മിറ്റി വർക്കിംഗ് ചെയർമാൻ ശ്രീ രാജഗോപാലൻ കെ കെ, കൺവീനർ ഒവി സുരേഷ്, കെ വി അമ്പു, അധ്യാപകരായ ഹമീദ് പി, ഫൈസൽ എം, അൻസാർ എൻ, മുഹമ്മദലി എം കെ, സുലൈമാൻ സി ടി, പിടിഎ ഭാരവാഹികളായ നൂറുദ്ദീൻ,ബഷീർ,ശശി മാസ്റ്റർ എന്നിവരും സംബന്ധിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top