ചെറുവത്തൂർ : കേരളത്തെ അവഗണിച്ച കേന്ദ്ര ബഡ്ജറ്റിനെതിരെ എഫ് എസ് ഇ ടി ഒ നേതൃത്വത്തിൽ ചെറുവത്തൂരിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.ചെറുവത്തൂർ ടൗൺ കേന്ദ്രീകരിച്ച് നടന്ന പ്രകടനത്തിന് ശേഷം ഗ്രാമപഞ്ചായത്ത് ഓഫീസ് പരിസരത്ത് നടന്ന പ്രതിഷേധ കൂട്ടായ്മ KSTA സംസ്ഥാന കമ്മറ്റിയംഗം എം.ഇ ചന്ദ്രാംഗദൻ ഉദ്ഘാടനം ചെയ്തു. കേരള എൻ. ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റംഗം പി.വി. മഹേഷ്കുമാർ, കെ എൻ ടി ഇ ഒ സംസ്ഥാന വൈസ് പ്രസിഡണ്ട് രാജീവൻ ഉദിനൂർ എന്നിവർ സംസാരിച്ചു.
കെഎസ്ആർടിസിയിൽ 24 മണിക്കൂർ പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ സംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന