ആലപ്പുഴ: മാവേലിക്കര നഗരസഭ മുൻ കൗൺസിലറെ മകൻ കൊലപ്പെടുത്തി. കനകമ്മ സോമരാജ്(67)നെ ആണ് മകൻ കൊലപ്പെടുത്തിയത്. മകൻ കൃഷ്ണദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകം കൃഷ്ണദാസിന്റെ ഭാര്യ പിണങ്ങി പോയതിനെ തുടർന്നുള്ള തർക്കത്തെ തുടർന്നെന്നാണ് സംശയം. അമ്മയെ കൊലപ്പെടുത്തിയ വിവരം കൃഷ്ണദാസ് തന്നെ രാവിലെ പൊലീസ് സ്റ്റേഷനിൽ എത്തി അറിയിക്കുകയായിരുന്നു.
ഭാര്യ പിണങ്ങി പോയതിനെ തുടർന്നുള്ള തർക്കം; മാവേലിക്കര നഗരസഭ മുൻ കൗൺസിലറെ മകൻ കൊലപ്പെടുത്തി


