തിരുവനന്തപുരം: കോൺഗ്രസ് മുൻ എംഎൽഎ എം മുരളി അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 71 വയസായിരുന്നു. ചെന്നിത്തല ചെറുകോൽ സ്വദേശിയായ ഇദ്ദേഹം 20 വർഷം മാവേലിക്കര എംഎൽഎ ആയിരുന്നു. കെഎസ്യുവിലൂടെയാണ് രാഷ്ട്രീയപ്രവർത്തനത്തിലേക്ക് എത്തുന്നത്. പതിവ് ചെക്കപ്പിനായി ഇന്നലെ വൈകുന്നേരത്തോടെ ആശുപത്രിയിലേക്ക് പോയതായിരുന്നു. അവിടെ വെച്ച് രോഗം മൂർച്ഛിക്കുകയും തുടർന്ന് മരണം സംഭവിക്കുകയുമായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം.
കോൺഗ്രസ് മുൻ എംഎൽഎ എം മുരളി അന്തരിച്ചു; 20 വർഷം മാവേലിക്കര തിരുവനന്തപുരത്തെ എംഎൽഎ, അന്ത്യം സ്വകാര്യ ആശുപത്രിയിൽ


