എക്സൈസ് പയ്യന്നൂർ റേഞ്ചിൻ്റെ നേതൃത്വത്തിൽ പാടിയോട്ട് ചാലിൽ നിന്ന് 7 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം കൈവശം വെച്ച് വിൽപ്പന നടത്തിയതിന് പിടികൂടി. പയ്യന്നൂർ സ്വദേശി ലക്ഷ്മണനെയാണ് എക്സൈസ് സംഘം പിടി കൂടിയത്. ഇദ്ദേഹത്തിനെതിരെ
അബ്കാരി ആക്ട് പ്രകാരം കേസ് എടുത്തു.
പരിശോധനയിൽ എക്സൈസ് ഗ്രേഡ് പ്രിവൻ്റീവ് ഓഫീസർ ഷിജു വി വി,
വനിതാ സിവിൽ എക്‌സൈസ് ഓഫീസർ നിജിഷ. പി, സിവിൽ എക്സൈസ് ഓഫിസർമാരായ ശരത്ത് കെ, സൂരജ് പി ഡ്രൈവർ അജിത്ത് പി വി എന്നിവർ പങ്കെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ പതിനാലു ദിവസത്തേക്ക് റിമാൻ്റ് ചെയ്തു.
വിദേശമദ്യം പിടികൂടി




