ചെറുവത്തൂർ : സമൂഹ പുരോഗതിക്കായ് ഭിന്നശേഷി സൗഹൃദ സമൂഹം വളർത്തിയെടുക്കുക എന്ന സന്ദേശം സമൂഹത്തിൽ എത്തിക്കുന്നതിനായി സമഗ്ര ശിക്ഷാ കാസർഗോഡ് ചെറുവത്തുർ ബി.ആർ സി യുടെ നേതൃത്വത്തിൽ ഡിസംബർ 3 ന് കൂലേരി സ്കൂളിൽ നടക്കുന്ന ജില്ലാ തല ഭിന്നശേഷി ദിനാചരണ പരിപാടിയുടെ പ്രചരണാർത്ഥം ചെറുവത്തൂരിൽ കുട്ടമത്ത് ഹയർ സെക്കൻ്റെറികുട്ടികളുടെ നേതൃത്വത്തിൽ ചെറുവത്തൂർ ബസ് സ്റ്റാൻ്റ് പരിസരത്ത് ഫ്ലാഷ് മോബ് സംഘടിപ്പിച്ചു. പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം ചെറുവത്തൂർ ബി.ആർ സി ബ്ലോക്ക് പ്രോഗ്രാം കോർഡിനേറ്റർ സുബ്രഹ്മണ്യൻ വി.വി. ഉദ്ഘനം ചെയ്തു ട്രെയിനർ പി. രാജഗോപാലൻ അദ്ധ്യക്ഷതവഹിച്ചു. ഡയറ്റ് ഫാക്കൽറ്റി ഡോ: പ്രസന്നകുമാരി കെ. ആശംസകൾ അർപ്പിച്ചു.. സെഷ്യൽ എഡുക്കേറ്റർമാരായ നിമിത’കെ.യു , ഷീബ എ.കെ ഷാനിബ .കെ.പി, അനുശ്രീ പി വൃന്ദ എം , മുംതാസ് പി.എം, ശ്രേയ.എം. വി , ശ്രുതി എം.പി, ശ്രീജിന.കെ.രജിത പിഎന്നിവരും ക്ലസ്റ്റർ കോർഡിനേറ്റർമാരായ വിജില കെ, സയന വി.എം , ശ്രുതി കെ,സൂര്യ.കെ.വി,രേണുക കെ. സാവിത്രി സി, കീർത്തി കൃഷ്ണ എന്നിവർ നേതൃത്വം നൽകി
ഡിസംബർ 3 ലോക ഭിന്നശേഷി ദിനം പ്രചരണാർത്ഥം ഫ്ലാഷ് മോബ് സംഘടിപ്പിച്ചു




