തിരുവല്ലയിൽ വിരണ്ടോടിയ പോത്തിനെ പിടിച്ചുകെട്ടി ഫയർഫോഴ്സ്, ആക്രമണത്തിൽ 4 പേർക്ക് പരിക്കേറ്റു

പത്തനംതിട്ട: പത്തനംതിട്ട തിരുവല്ല വളഞ്ഞവട്ടത്ത് വിരണ്ടോടിയ പോത്ത് നാല് പേരെ കുത്തി. പരിക്കേറ്റവരിൽ ഒരാൾ ഫയർഫോഴ്സ് ഉദ്യോഗസ്ഥനാണ്. പോത്തിനെ താൽക്കാലികമായി പിടിച്ചുകെട്ടി. കഴുത്തിൽ കിടന്ന കയർ ഉപയോഗിച്ചാണ് ഫയർഫോഴ്സ് പോത്തിനെ പിടിച്ചു കെട്ടിയത്. വലിയവടം ഉപയോഗിച്ച് പിന്നീട് കെട്ടുമെന്ന് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ അറിയിച്ചു. വർഗീസ് ഫിലിപ്പ് എന്ന ഫയർഫോഴ്സ് ഉദ്യോഗസ്ഥനാണ് പോത്തിൻ്റെ ആക്രമണത്തിൽ പരിക്കേറ്റത്. രാവിലെ വിരണ്ടോടിയ പോത്തിനെ നാട്ടുകാർ പിടിച്ചുകെട്ടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് ഫയർഫോഴ്സിൻ്റെ സഹായം തേടുകയായിരുന്നു. പൊലീസും ഫയർഫോഴ്‌സും എത്തി പോത്തിനെ പിടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് പെട്ടെന്ന് ആക്രമിച്ചത്. 4 പേരുടെയും പരിക്ക് ഗുരുതരമല്ല. കഴുത്തിൽ കിടന്ന കയർ കൊണ്ട് തന്നെ ഫയർഫോഴ്‌സ് പിടിച്ചു കെട്ടുകയാണ് ചെയ്‌തത്‌. വടം കൊണ്ടുവന്ന് പിന്നീട് കെട്ടും.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top