കാസർകോട് നഗരത്തിലെ ലോട്ടറി സ്റ്റാളിന് തീപിടിച്ചു; ഫോട്ടോസ്റ്റാറ്റ് കടയിലേക്കും തീ പടർന്നു

കാസർകോട്: കാസർകോട് പഴയ സ്റ്റാൻഡിലെ താലൂക്ക് ഓഫീസിന് മുന്നിലുള്ള ലോട്ടറി സ്റ്റാളിനും സമീപത്തെ ഫോട്ടോ
സ്റ്റാറ്റ് കടയ്ക്കും തീപിടിച്ചു. വ്യാഴാഴ്‌ച അർധ രാത്രി 12 ഓടെയാണ് സംഭവം. ലോട്ടറി സ്റ്റാളിൽ തീപടരുന്നത് കണ്ട നാട്ടുകാർ അന്ഗിരക്ഷാ സേനയെ വിവരം അറിയിക്കുകയായിരുന്നു. സേനയെത്തി തീയണച്ചെങ്കിലും ലോട്ടറി സ്റ്റാൾ പൂർണമായും കത്തിയിരുന്നു സമീപത്തെ ലയൺസ് കമ്മ്യൂണിക്കേഷൻ എന്ന ഫോട്ടോസ്റ്റാറ്റ് കടയിലെ മെഷീനുകളും ടൈപ്പ് റൈറ്റിങ് മെഷിനും മറ്റ് ഉപകരണങ്ങളും കത്തിയിരുന്നു. കല്ലങ്കൈ സ്വദേശി ഡികെ പണ്ഡിറ്റിൻ്റെ ഉടമസ്ഥതയിലുള്ളതാണ് കട. എങ്ങനെയാണ് കടയിലേക്ക് തീപടർന്നതെന്ന് വ്യക്തമല്ല. അജ്ഞാതർ തീയിട്ടതായും പൊലീസ് സംശയിക്കുന്നു. സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ വി എം സതീശൻ്റെ നേതൃത്വത്തിലെത്തിയ അഗ്‌നിരക്ഷാസേനയുടെ സമയോചിതമായ ഇടപെടലിൽ തൊട്ടടുത്ത കടകളിലേക്ക് തീ വ്യാപിക്കുന്നത് തടയാൻ കഴിഞ്ഞു. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ അമൽരാജ്, വൈശാഖ്, പാർത്ഥസാരഥി, രമേശ, അനുശ്രീ, ഹോം ഗാർഡ് രാകേഷ്, ശ്രീജിത്ത് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top