പയ്യന്നൂർ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം ആരാധന മഹോത്സവം 16 മുതൽ 30 വരെ .

പയ്യന്നൂർ : കേരളത്തിലെ പഴനി എന്നറിയപ്പെടുന്ന പയ്യന്നൂർ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ആരാധന മഹോത്സവം നവംബർ 16 മുതൽ 30 വരെ ആഘോഷിക്കുന്നു. പയ്യന്നൂർ പെരുമാളിൻ്റെ മഹോത്സവം വിജയിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി കഴിഞ്ഞതായി ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.16 ന് വൈകുന്നേരം 7 മണിക്ക് കലാ സാംസ്കാരിക പരിപാടികളുടെ ഉദ്ഘാടനം ടി ഐ മധുസൂദനൻ എം എൽ എ നിർവ്വഹിക്കും . ആഘോഷ കമ്മിറ്റി ചെയർമാൻ എ വി മാധവ പൊതുവാൾ അധ്യക്ഷത വഹിക്കും. ചലച്ചിത്രതാരം എം മുകേഷ് എം എൽ എ മുഖ്യാതിഥിയായിരിക്കും. മലബാർ ദേവസ്വം ബോർഡ് കമ്മീഷണർ ടി സി ബിജു, വ്യവസായിയും ചലച്ചിത്ര നിർമ്മാതാവുമായ ഗോകുലം ഗോപാലൻ, കണ്ണോത്ത് വേണുഗോപാലൻ എന്നിവവർ വിശിഷ്ടാതിഥികളാകും. തുടർന്ന് നാടകം – വംശം അരങ്ങേറും.17 ന് തിങ്കളാഴ്ച രാത്രി 7 മണിക്ക് ചെറുതാഴം വിഷ്ണുരാജുവും കല്ലേകുളങ്ങര ആദർശും അവതരിപ്പിക്കുന്ന ഡബിൾ തായമ്പക അരങ്ങേറും .രാത്രി 9 മണിക്ക് നൃത്ത പരിപാടി മുഖരാഗം.18 ന് രാത്രി 7 മണിക്ക് കഥകളി. രാത്രി 9 മണിക്ക് സുരേഷ് പള്ളിപ്പാറ നയിക്കുന്ന ഫോക് ബാൻ്റ് ഉറമ്പറ അരങ്ങേറും. 19 ന് രാത്രി 7 മണിക്ക് ശാസ്ത്രീയ നൃത്ത സമന്വയം മുരുകേശ . തുടർന്ന് ആറങ്ങോട്ട് കര ശിവൻ & പാർട്ടിയുടെ തായമ്പക. രാത്രി 9 മണിക്ക് നൃത്താഞ്ജലി.20 ന് വ്യാഴാഴ്ച രാത്രി 9 മണിക്ക് ചലച്ചിത്ര താരം രചന നാരായണൻ കുട്ടി അവതരിപ്പിക്കുന്ന ഭരതം മെഗാ നൃത്ത ശിൽപം അരങ്ങേറും. 21 ന് വെള്ളിയാഴ്ച രാത്രി 7.30 ന് കരയടം ചന്ദ്രൻ മാരാർ ആൻ്റ് പാർട്ടിയുടെ തായമ്പക രാത്രി 9 മണിക്ക് നാടകം – വാർത്ത.22 ന് ശനിയാഴ്ച രാത്രി 7.30 ന് മഡിയൻ രാധാകൃഷ്ണമാരാരും സംഘവും അവതരിപ്പിക്കുന്ന തായമ്പക. രാത്രി 9 മണിക്ക് പള്ളിപ്പുറം വൈശാഖ് തൃശ്ശൂരിൻ്റെ നേതൃത്വത്തിൽ മെഗാ പഞ്ചാരിമേളം അരങ്ങേറും.23 ന് ഞായർ രാത്രി 7.30 ന് നങ്ങ്യാർകൂത്ത്, രാത്രി 9 മണിക്ക് കഥകളി.24 ന് തിങ്കളാഴ്ച രാത്രി 7.30 ഡോ. ശുകപുരം ദീലീപും സംഘവും അവതരിപ്പിക്കുന്ന തായമ്പക. രാത്രി നാടകം – പകലിൽ മറഞ്ഞിരിക്കുമ്പോൾ.25 ചൊവ്വാഴ്ച രാത്രി 9 മണിക്ക് ശ്വേതാ അശോക് നയിക്കുന്ന ഗാനമേള.26 ബുധനാഴ്ച രാത്രി 7.30 ന് കല്ലൂർ കൃഷ്ണൻ കുട്ടിയും സംഘവും അവതരിപ്പിക്കുന്ന തായമ്പക രാത്രി 9 മണിക്ക് നാടകം – കാലം പറക്ക്ണ് .27 ന് വ്യാഴാഴ്ച രാത്രി 7.30 ന് ചെറുതാഴം ദീലീപും സംഘവും അവതരിപ്പിക്കുന്ന തായമ്പക രാത്രി 9 മണിക്ക് ഗംഗാതരംഗം – വയലിൻ ഫ്യൂഷൻ അരങ്ങേറും28 ന് വെള്ളിയാഴ്ച രാവിലെ 8 മണിക്ക് ചന്ദ്രൻമാരാറും സംഘവും അവതരിപ്പിക്കുന്ന പഞ്ചാരിമേളം. രാത്രി 7 മണിക്ക് നൃത്തശില്പംരാത്രി 7.30 നീലേശ്വരം സന്തോഷ്,രാധാകൃഷ്ണ മാരാർ അവതരിപ്പിക്കുന്ന ഡബിൾ തായമ്പക. രാത്രി 9 മണിക്ക് കക്കാട് രാജപ്പൻ മാരാരുടെ മെഗാ പാണ്ടി മേളം .29 ന് രാത്രി 9 മണിക്ക് മെഗാ മാജിക്. 30 ന് ഉച്ചക്ക് പ്രസാദ ഊട്ട്. 2.30 ന് ഓട്ടൻ തുള്ളൽ,രാത്രി 8 മണിക്ക് ഗാനമേള. 9മണിക്ക് മഡിയൻ രാധാകൃഷ്ണമാരാർ അവതരിപ്പിക്കുന്ന പാണ്ടിമേളം. രാത്രി 11 മണിക്ക് ഉത്സവ സമാപനം കുറിച്ചുകൊണ്ട് ഭഗവതി തറയിൽ കളത്തിലരി ചടങ്ങ് നടക്കും.ആരാധന മഹോത്സവ നാളുകളിൽ ക്ഷേത്രത്തിൽ എത്തുന്ന എല്ലാ ഭക്തജനങ്ങൾക്കും ഉച്ചയ്ക്ക് അന്നദാനം ഉണ്ടായിരിക്കും. ഊട്ടുപുരയിൽ വിപുലമായ ഒരുക്കങ്ങളും. മാലിന്യ സംസ്ക്കരണത്തിനു വിപുലമായ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.വാർത്ത സമ്മേളനത്തിൽ ആഘോഷ കമ്മിറ്റി ചെയർമാൻ എ വി മാധവ പൊതുവാൾ, ജനറൽ കൺവീനർ വി പി സുമിത്രൻ, ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ കെ പി സുനിൽ കുമാർ, ട്രസ്റ്റി അംഗങ്ങളായ അനിൽ പുത്തലത്ത്, ഏ കെ രാജേഷ്, സി കെ പ്രമോദ്, രാജു അത്തായി, ആഘോഷ കമ്മിറ്റി ഭാരവാഹികളായ എ യു ബാലകൃഷ്ണൻ, പ്രകാശ് മഹാദേവ ഗ്രാമം, ആർ പ്രമീള, രഞ്ജിനി ടി എ , സി.കെ ദിനേശൻ എന്നിവർ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top