പാലക്കാട്: മണ്ണാര്‍ക്കാട് ഭര്‍തൃപിതാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ യുവതി അറസ്റ്റില്‍. കണ്ടമംഗലം പുറ്റാനിക്കാട് മലയില്‍ ഷരീഫിന്റെ ഭാര്യ തിരുവിഴാകുന്ന് ഷബ്നയെയാണ് മണ്ണാര്‍ക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം.
കുടുംബവഴക്കിനെ തുടര്‍ന്ന് ഷബ്ന മുഹമ്മദാലിയെ വെട്ടിയത്. പരിക്കേറ്റ മുഹമ്മദാലി ചികിത്സയിലാണ്. അദ്ദേഹത്തിന്റെ മുഖത്തിനും കഴുത്തിനുമാണ് പരിക്കേറ്റത്. വിവാഹസമയത്ത് തനിക്ക് ലഭിച്ച സ്വര്‍ണ്ണം ഭര്‍തൃവീട്ടുകാര്‍ ദുരുപയോഗം ചെയ്തെന്നും തിരിച്ചുതരാനാവശ്യപ്പെട്ട് വീട്ടിലെത്തിയപ്പോള്‍ വാക്കുതര്‍ക്കമുണ്ടായെന്നും ഷബ്ന മൊഴി നല്കി.
താന്‍ ആരെയും ആക്രമിച്ചിട്ടില്ലെന്നും ഷബ്ന പറയുന്നു. എന്നാല്‍ മടവാള്‍കൊണ്ട് ഷബ്ന ആക്രമിച്ചുവെന്ന് മുഹമ്മദാലിയും പറയുന്നു. ഇരുവരുടേയും പരാതിയില്‍ കേസെടുത്തിട്ടുണ്ട്.