കാഞ്ഞങ്ങാട് : ഹോസ്ദുർഗ് ബി ആർ സി യുടെ നേതൃത്വത്തിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ മിനി ജോസഫിന് യാത്രയയപ്പ് നൽകി. ഹോസ്ദുർഗ് ബി പി സി ഡോ കെ വി രാജേഷിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ട്രയ്നർ സനൽ കുമാർ വള്ളുവ സ്വാഗതം പറഞ്ഞു. ഡയറ്റ് ഫാക്കൽറ്റിമാരായ അജിത, അനിൽ മണിയറ, ജി എൽ പി എസ് പടന്നക്കാട് പ്രധാനാധ്യാപിക ഉഷ വടക്കുംമ്പത്ത് തുടങ്ങിയവർ ചടങ്ങിന് ആശംസകൾ അർപ്പിച്ച് സംസാരിച്ചു.ബി ആർ സി പ്രതിനിധികളായി രാഹുൽ, സ്മിത, നയന തുടങ്ങിയ അധ്യാപകർ സംസാരിച്ചു. ഹോസ്ദുർഗ് ബി ആർ സി യുടെ ആദരമായി മൊമെന്റോ, പൊന്നാട എന്നിവ നൽകി മിനി ജോസഫിനെ ആദരിച്ചു.മറ്റ് ഉപജില്ലകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ടെങ്കിലും ഹോസ്ദുർഗ് ഉപജില്ലയിലെ പ്രവർത്തനത്തിൽ മുഴുവൻ സഹപ്രവർത്തകരുടെയും സ്നേഹവും കരുതലും ഉണ്ടായിരുന്നെന്നും, തന്റെ ജീവിതത്തിൽ മറക്കാനാവാത്ത ഒരു ഏടാണ് ഹോസ്ദുർഗ് ഉപജില്ലയിലെ സേവനം എന്നും എ ഇ ഒ അഭിപ്രായപ്പെട്ടു. സി ആർ സി കോർ ഡിനേറ്റർ യു വി സജീഷ് ചടങ്ങിന് നന്ദി അർപ്പിച്ചു.
ആത്മഹത്യക്ക് ശ്രമിച്ച അഫാന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി സ്വപ്ന നേട്ടത്തിനരികെ ബിഎസ്എന്‍എല്‍; 93450 4ജി ടവറുകള്‍ പൂര്‍ത്തിയായി