കാസർകോട്: ഡൽഹിയിൽ ചെങ്കോട്ടയ്ക്ക് സമീപത്ത് തിങ്കളാഴ്ച വൈകുന്നേരം ഉണ്ടായ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലും ജാഗ്രതയ്ക്ക നിർദ്ദേശം. സംസ്ഥാന പൊലീസ് മേധാവി റവഡ ചന്ദ്രശേഖറാണ് നിർദ്ദേശം നൽകിയത്. ഇതിൻ്റെ അടിസ്ഥാനത്തിൽ കാസർകോട് ജില്ലയിൽ പൊലീസ് വ്യപക പരിശോധന തുടങ്ങി. കേരള- കർണ്ണാടക അതിർത്തിയായ തലപ്പാടിയിൽ പരിശോധനയ്ക്കു ശേഷം മാത്രമേ വാഹനങ്ങളെ ജില്ലയിലേയ്ക്ക് കടത്തിവിടുന്നുള്ളൂ. ജാഗ്രതയുടെ ഭാഗമായി റെയിൽവെ സ്റ്റേഷനുകളിലും ട്രെയിനുകളിലും പൊലീസും റെയിൽവെ പൊലീസും പരിശോധന തുടരുന്നു. പൊലീസ് നായയുടെയും ബോംബ് സ്ക്വാഡിൻ്റെയും സഹായത്തോടെയാണ് പരിശോധന. തന്ത്രപ്രധാന സ്ഥാപനങ്ങളും പ്രദേശങ്ങളും പൊലീസിൻ്റെ നിരീക്ഷണത്തിലാണ്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ജാഗ്രത തുടരാനാണ് നിർദ്ദേശം.
ചെങ്കോട്ടയ്ക്കു സമീപത്തെ സ്ഫോടനം: കാസർകോട്ടും ജാഗ്രത, തലപ്പാടി അതിർത്തിയിൽ വാഹനപരിശോധന തുടങ്ങി, റെയിൽവെ സ്റ്റേഷനുകളിലും ബസ്റ്റാൻ്റുകളിലും പൊലീസ് പരിശോധന


