പഴയങ്ങാടി : പഴയങ്ങാടി റെയിൽവേ സ്റ്റേഷനിലേക്കുള്ള നുഴഞ്ഞുക്കയറ്റം തടയുന്നതിൻ്റെ ഭാഗമായി ഊടുവഴികൾ അടച്ചു. ഒന്നും രണ്ടും പ്ലാറ്റ്ഫോമിലേക്ക് ഒട്ടേറെ ഊടുവഴികളിലൂടെ ആളുകൾ അതിക്രമിച്ചു കയറുന്നുണ്ടായിരുന്നു. ലഹരി വിൽപന സംഘങ്ങളും ഇത്തരത്തിൽ എത്തുന്നതായി പരാതിയുണ്ടായിരുന്നു.
ട്രെയിനുകളിലെ അതിക്രമങ്ങളെത്തുടർന്നുള്ള നടപടിയുടെ ഭാഗമായാണ് ഊടുവഴികളടച്ചത്. ഇവിടെ പൊലീസ് പട്രോളിംഗ് ശക്തമാക്കണമെന്ന ആവശ്യം ശക്തമാണ്.
പഴയങ്ങാടി റെയിൽവേ സ്റ്റേഷനിലേക്കുള്ള ഊടുവഴികൾ അടച്ചു


