പള്ളിയിലേക്ക് പോവുകയായിരുന്ന വയോധികനെ തെരുവുനായ ആക്രമിച്ചു

കണ്ണൂർ: പ്രഭാത നമസ്‌കാരത്തിനായി പള്ളിയിലേക്ക് പോവുകയായിരുന്ന വയോധികനു നേരെ തെരുവുനായ ആക്രമണം. എടക്കാട്, പൊൻമാണിച്ചി റഫീഖ് (63) ആണ് അക്രമത്തിനു ഇരയായത്. ഇദ്ദേഹത്തെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മുഴപ്പിലങ്ങാട്, പാച്ചക്കര, അസൻമുക്കിൽ വച്ച് തിങ്കളാഴ്‌ച രാവിലെ ആറു മണിയോടെയാണ് സംഭവം. വീട്ടിനു സമീപത്തെ പള്ളിയിലേക്ക് പോകുന്നതിനിടയിലാണ് തെരുവുനായ ആക്രമിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top