കാസർകോട്: മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി എട്ടുദിവസം പ്രായമായ കുഞ്ഞ് മരിച്ചു. കിനാനൂർ കാളിയാനത്തെ അമൃതയുടെ കുഞ്ഞാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ എട്ടോടെയാണ് സംഭവം. ശ്വാസം മുട്ടലിനെ തുടർന്ന് കാഞ്ഞങ്ങാട്ടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചിരുന്നു. അതേസമയം കുഞ്ഞിന് ശ്വാസകോശസംബന്ധമായ അസുഖമുണ്ടായിരുന്നുവെന്നും അത് മൂർച്ഛിച്ചത് മൂലമാവാം മരണമെന്ന് ബന്ധുക്കൾ പറയുന്നതായി എഫ്ഐആറിലുണ്ട്.
മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി എട്ടുദിവസം പ്രായമായ കുഞ്ഞ് മരിച്ചു


