ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവർക്ക് ഇനി തത്സമയം ലൈസൻസ് ലഭിക്കും; പുതിയ സംവിധാനം ഉടൻ

തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവർക്ക് തത്സമയം ലൈസൻസ് ലഭിക്കുന്ന സംവിധാനം നടപ്പാക്കാൻ മോട്ടോർ വാഹന വകുപ്പ്. ടെസ്റ്റ് ഫലം തത്സമയം സാരഥി സോഫ്റ്റ്‌വെയറിൽ ഉൾക്കൊള്ളിച്ച് ലൈസൻസ് നൽകുന്ന വിധത്തിലുള്ള ക്രമീകരണമാണ് നടപ്പാക്കുന്നത്. പുതിയ സംവിധാനം ഉടൻ നടപ്പാക്കുമെന്നാണ് വിവരം. ഇതിനായി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് 294 ലാപ്ടോപ്പുകൾ വാങ്ങാൻ ഒന്നരക്കോടി രൂപ അനുവദിച്ചു.നിലവിൽ ടെസ്റ്റ് ഗ്രൗണ്ടുകളിൽ നിന്ന് വെഹിക്കിൾ ഇൻസ്പെക്ടർമാർ ഓഫീസിൽ എത്തിയ ശേഷമാണ് ലൈസൻസ് അനുവദിക്കുന്നത്. രാവിലെ ടെസ്റ്റ് നടന്നാലും ലൈസൻസ് വിതരണം വൈകും. പുതിയ സംവിധാനം വരുന്നതോടെ ടെസ്റ്റ് ഫലം ആ സമയത്ത് തന്നെ ഓൺലൈനിൽ ഉൾക്കൊള്ളിക്കും. തുടർന്ന് തത്സമയം ലൈസൻസ് നൽകാനാണ് ഉദ്ദേശിക്കുന്നത്.മുൻകാലത്ത് ലൈസൻസ് പ്രിൻ്റ് ചെയ്‌ത്‌ നൽകുന്നതിൽ മാസങ്ങളോളം കാലതാമസം വന്നിരുന്നു. ടെസ്റ്റ് പാസായി മാസങ്ങൾ കഴിഞ്ഞായിരിക്കും ലൈസൻസ് കയ്യിൽ കിട്ടുക. ഈ കാലതാമസം ഒഴിവാക്കാനായിരുന്നു പിന്നീട് ഡിജിറ്റൽ പകർപ്പിലേക്ക് മാറ്റിയത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top