തിരഞ്ഞെടുപ്പ് ഫലമറിയാൻ കലക്ടറേറ്റിൽ ജില്ലാ ഇൻഫർമേഷൻ ഓഫീസ് മീഡിയ സെൻറർ

കാസർകോട് :മാധ്യമപ്രവർത്തകർക്ക് തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഫലം തത്സമയം ലഭ്യമാക്കുന്ന തിന് ജില്ലാതലത്തിൽ കലക്ടറേറ്റിൽ ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗത്തിൻറെയും ഇൻഫർമേഷൻ വകുപ്പിന്റെ ജില്ലാ ഇൻഫർമേഷൻ ഓഫീസിൻ്റെയും നേതൃത്വത്തിൽ മീഡിയ സെൻറർ ഒരുക്കി . സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ലഭ്യമാക്കുന്ന വോട്ടെണ്ണൽ പുരോഗതി, വിജയ ഫലം തുടങ്ങിയവ തൽസമയം അറിയിക്കുന്നതിന് സംവിധാനം സെന്ററിൽ ഏർപ്പെടുത്തും . എൻ ഐ സി ട്രെൻഡ് സംവിധാനം ഉപയോഗിച്ചാണ് തൽസമയം തെരഞ്ഞെടുപ്പ് ഫലം ലഭ്യമാക്കുക

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top