തിരുവനന്തപുരം : മദ്യലഹരിയില്‍ യുവഡോക്ടര്‍മാര്‍ ഓടിച്ച ജീപ്പ് ഇടിച്ചു തെറിപ്പിച്ച ഭക്ഷണ വിതരണക്കാരായ യുവാക്കളില്‍ ഒരാള്‍മരിച്ചു. ആക്കുളത്ത് ഉണ്ടായ അപകടത്തില്‍ ബൈക്കില്‍ സഞ്ചരിച്ച പാറശ്ശാല സ്വദേശി ശ്രീറാം (26)ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഷാനു (26) ഗുരുതരമായ പരിക്കുകളോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുകയാണ്. യുവ ഡോക്ടര്‍മാരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു