പോലീസ് കസ്റ്റഡിയിൽ മരണം

കൊച്ചി: തൃക്കാക്കര പൊലീസ് കസ്റ്റഡിയിലെടുത്ത മധ്യവയസ്‌കൻ മരിച്ചു. തമിഴ്‌നാട് ഡിണ്ടിഗൽ സ്വദേശിയായ ബാബുരാജ്(50) ആണ് മരിച്ചത്. കസ്റ്റഡിയിൽവെച്ച് ദേഹാസ്വാസ്ഥ്യം പ്രകടിപ്പിക്കുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.ഇന്ന് പുലർച്ചെ എൻജിഒ ക്വാർട്ടേഴ്‌സിന്റെ ഭാഗത്തുനിന്നാണ് ബാബുരാജിനെ തൃക്കാക്കര പൊലീസ് കസ്റ്റഡിയിൽ എടുക്കുന്നത്. പ്രദേശത്ത് അപരിചതൻ അലഞ്ഞുനടക്കുന്നുവെന്ന് നാട്ടുകാരിൽ ചിലർ അറിയിക്കുകയും പൊലീസ് എത്തി ബാബുരാജിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. തുടർന്ന് ബാബുരാജിനെ സ്റ്റേഷനിലേക്ക് എത്തിച്ചു. ഇതിന് പിന്നാലെ ഇദ്ദേഹം ദേഹാസ്വാസ്ഥ്യം പ്രകടിപ്പിക്കുകയും ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും മരണം സംഭവിക്കുകയായിരുന്നു എന്നുമാണ് പൊലീസ് പറയുന്നത്.
ഹൃദയാഘാതമാണ് മരണകാരണമെന്നും പൊലീസ് പറയുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top