മുതിർന്ന സിപിഐഎം നേതാവും കണ്ണൂർ ജില്ലാ മുൻ സെക്രട്ടേറിയറ്റ് അംഗവുമായിരുന്ന കെഎം ജോസഫിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.കണ്ണൂർ ജില്ലയിലെ മലയോരമേഖലയിൽ കുടിയേറ്റക്കാർ ഉൾപ്പെടെയുള്ള ജനങ്ങളെ സംഘടിപ്പിച്ച് സിപിഐഎമ്മും കർഷക സംഘവും കെട്ടിപ്പടുക്കുന്നതിൽ സുപ്രധാന പങ്ക് വഹിച്ച നേതാവായിരുന്നു കെഎം ജോസഫ്. കർഷകസംഘത്തിന്റെ സംസ്ഥാന നേതാവായിരുന്ന അദ്ദേഹം സഹകാരി എന്ന നിലയിലും ശ്രദ്ധേയനായിരുന്നുവെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.
കെഎം ജോസഫിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു


