തൃക്കരിപ്പൂർ: പ്രത്യേക തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിൻ്റെ ഭാഗമായി സ്പെഷ്യൽ ഇൻ്റൻസീവ് റിവിഷൻ (.എസ് ഐ ആർ ) ഫോമുകൾ പൊതുജനങ്ങൾക്ക് പൂരിപ്പിക്കുവാൻ സഹായിക്കുന്നതിനായി ചൂരിക്കാടൻ കൃഷ്ണൻ നായർ സ്മാരക വായനശാല ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. തൃക്കരിപ്പൂർ പഞ്ചായത്തിലെ മൈത്താണി, വൈക്കത്ത് ഈയ്യക്കാട് പ്രദേശങ്ങൾ ഉൾപ്പെടുന്ന 168, 169ബൂത്തുകളിലെ വോട്ടർമാരുടെ എന്യൂമറേഷൻ ഫോമുകളാണ് പൂരിപ്പിച്ച് ശേഖരിച്ചത്. പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം ബൂത്ത് ലെവൻ ഓഫീസർ കുഞ്ഞികൃഷ്ണൻ പി ഉദ്ഘാടനം ചെയ്തു ചടങ്ങിൽ ഗ്രന്ഥശാല സെക്രട്ടറി പി. രാജഗോപാലൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രന്ഥശാല വനിത വേദി കൺവീനർ സബ്ന സജി ലൈബ്രേറിയൻ നന്ദന പി.കെ. എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
എന്യൂമറേഷൻ ക്യാമ്പ് നടത്തി


