കോളേജ് ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചു; നാല് വിദ്യാർത്ഥികൾക്ക് പരിക്ക്

എറണാകുളം: കോളേജ് ബസും സ്വകാര്യ ബസും കൂട്ടിയിടച്ച് അപകടം. അപകടത്തിൽ നാല് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു എന്നാണ് നിലവിലെ വിവരം. ജയ് ഭാരത് കോളേജിൻ്റെ ബസാണ് സ്വകാര്യ ബസുമായി കൂട്ടിയിടിച്ചത്. കോളേജ് ബസിലെ ഡ്രൈവറുടെ കാൽ കാബിനിൽ കുടുങ്ങി പരിക്കേറ്റിട്ടുണ്ട്.ഇന്ന് രാവിലെ എട്ടരയോടെയാണ് അപകടമുണ്ടായത്. എറണാകുളം -പെരുമ്പാവൂർ റൂട്ടിൽ പൂക്കാട്ടുപടിയ്ക്ക് അടുത്ത് അറയ്ക്കപ്പടിയിൽ വെച്ചാണ് അപകടമുണ്ടായത്. വീതി കുറഞ്ഞ ഒട്ടേറെ വളവുകളുള്ള റോഡാണ് ഈ ഭാഗത്തേത് എന്നാണ് പ്രദേശവാസികൾ പറയുന്നത്. ഇത് അപകടങ്ങളിലേക്ക് നയിക്കാറുണ്ട് എന്നും പറയപ്പെടുന്നു. എന്നാൽ ബസുകൾ തമ്മിൽ കൂട്ടിയിടിക്കാനുണ്ടായ സാഹചര്യം എന്താണെന്നതിൽ വ്യക്തത വന്നിട്ടില്ല.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top