കൈക്കോട്ടുകടവ് പൂക്കോയ തങ്ങൾ സ്മാരക വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ പത്താംതരത്തിൽ പഠിക്കുന്ന ഫാത്തിമ അമീന ആദ്യ കഥാസമാഹാരമായ മുത്തു പൊഴിക്കുന്ന മരം എന്ന കഥാസമാഹാരത്തിന്റെ പുസ്തക പ്രകാശനം സ്കൂളിൽ വച്ച് നടന്നു. പ്രശസ്ത എഴുത്തുകാരിയും സാമൂഹ്യപ്രവർത്തകയുമായ ശ്രീമതി ഫറീന കോട്ടപ്പുറം പുസ്തക പ്രകാശനവും പുസ്തക പരിചയവും നടത്തി. പ്രശസ്ത മോട്ടിവേഷൻ സ്പീക്കർ ശ്രീ സാജൻ പാപ്പച്ചൻ പത്താംതരം വിദ്യാർത്ഥികൾക്കും, രക്ഷിതാക്കൾക്കും ബോധവൽക്കരണ ക്ലാസ്സ് നൽകി.ചടങ്ങിൽ പിടിഎ പ്രസിഡണ്ട് നസീർ തൃക്കരിപ്പൂർ അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ബി.വിനോദ് കുമാർ സ്വാഗതവും, പി ഹമീദ്, പി ശശിധരൻ, സി കെ ജ്യോതി, പിടിഎ വൈസ് പ്രസിഡൻറ് ജലീൽ വികെപി , മദർ പി ടി എ പ്രസിഡൻറ് റഹീന ഇസ്മയിൽ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. എഴുത്തുകാരി ഫാത്തിമ അമീന മറുമൊഴി നടത്തി. സ്റ്റാഫ് സെക്രട്ടറി ശ്യാം കുമാർ എ വി നന്ദി രേഖപ്പെടുത്തി.
പുസ്തക പ്രകാശനവും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു


