കണ്ണൂർ നഷ്ടത്തിൻ്റെ പേരു പറഞ്ഞ് അടച്ചു പൂട്ടാൻ തീരുമാനിച്ച ചിറക്കൽ റെയിൽവെ സ്റ്റേഷൻ താല്കാലികമായി പൂട്ടേണ്ടതില്ലെന്ന് തീരുമാനം. സ്റ്റേഷൻ അടച്ചുപൂട്ടാനുള്ള നീക്കത്തിനെതിരെ വിവിധ കോണുകളിൽ നിന്ന് പ്രതിഷേധം ശക്തമായതോടെയാണ് നീക്കത്തിൽ നിന്ന് അധികൃതർ പിന്മാറിയത്. ഇതു സംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തുവരും. ജനങ്ങളുടെ പ്രതിഷേധത്തിൻ്റെ വിജയമാണിതെന്ന് DRUCC മെമ്പർ അഡ്വ. റഷീദ് കവ്വായി അറിയിച്ചു. റെയിൽവെ നീക്കത്തിനെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകാൻ പാലക്കാട് ഡിവിഷണൽ റെയിൽവെ കൺസൽട്ടേറ്റിവ് കമ്മിറ്റി തീരുമാനിച്ചിരുന്നു. ഇതിനിടെയാണ് അടച്ചുപൂട്ടൽ നടപടി പിൻവലിക്കാൻ റെയിൽവെ തീരുമാനിച്ചത്