ഭാര്യയെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തിയ കേസിൽ രാജേഷ് കുറ്റക്കാരൻ; ശിക്ഷാവിധി ഇന്ന്

ആലപ്പുഴ ചേർത്തല പള്ളിപ്പുറത്ത് ഭാര്യയെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് രാജേഷ് കുറ്റക്കാരൻ. പ്രതിക്കുള്ള ശിക്ഷ ഇന്ന് ഉച്ചക്ക് വിധിക്കും. ആലപ്പുഴ അഡീഷനൽ സെഷൻസ് കോടതി ജഡ്ജി എസ്. ഭാരതി വിധിക്കും. 2024 മെയ് 18നാണ് തിരുനെല്ലൂർ സർവീസ് സഹകരണ ബാങ്കിലെ കലക്‌ഷൻ ഏജന്റ്റായിരുന്ന അമ്പിളിയെ ഭർത്താവ് രാജേഷ് കുത്തിക്കൊലപ്പെടുത്തിയത്.
കുടുംബവഴക്കിനെത്തുടർന്നായിരുന്നു കൊലപാതകം.പള്ളിപ്പുറം പള്ളിച്ചന്ത കവലയ്ക്കു തെക്കുഭാഗത്തായിരുന്നു സംഭവം. കടകളിലെ കലക്‌ഷൻ നടത്തുന്നതിനിടെ ബൈക്കിലെത്തിയ രാജേഷ് അമ്പിളിയുമായി തർക്കമുണ്ടാകുകയും മുതുകിലും കഴുത്തിലുമായി കുത്തുകയുമായിരുന്നു. 3 തവണ കുത്തേറ്റു. ഉടനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.കലക്ഷൻ പണവുമായി രാജേഷ് രക്ഷപ്പെടുകയായിരുന്നു. ഒടുവിൽ കഞ്ഞിക്കുഴിയിലെ ബാറിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. ജലഗതാഗത വകുപ്പ് ജീവനക്കാരനായിരുന്നു രാജേഷ്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top