മോട്ടോർ വാഹന നിയമങ്ങളിൽ പുതിയ ഭേദഗതി. ഒരു വർഷത്തിൽ അഞ്ചോ അതിൽ അധികമോ ഗതാഗത നിയമലംഘനം നടത്തിയാൽ മൂന്നുമാസത്തേക്ക് ലൈസൻസ് സസ്പെൻഡ് ചെയ്യും. ഡ്രൈവർമാരുടെ വാദം കേട്ട ശേഷം ആയിരിക്കും നടപടി എടുക്കുക. ഈ വർഷം ജനുവരി ഒന്നു മുതൽ പുതിയ ഭേദഗതി മുൻകാലപ്രാബല്യത്തിൽ നിലവിൽ വരും.നിരത്തിലൂടെയുള്ള അഭ്യാസപ്രകടനങ്ങൾക്കും നിയമലംഘനങ്ങൾക്കും ഇനി കുരുക്ക് മുറുക്കും.
മോട്ടോർ വാഹന നിയമത്തിൽ നിർണായകമായ ഭേദഗതികൾ വരുത്തിയിരിക്കുകയാണ് ഗതാഗത മന്ത്രാലയം.ഒരു വർഷത്തിൽ അഞ്ചോ അതിൽ അധികമോ ഗതാഗത നിയമലംഘനം നടത്തിയാൽ മൂന്നുമാസത്തേക്ക് ലൈസൻസ് സസ്പെൻഡ് ചെയ്യും എന്നതാണ് പുതിയ വ്യവസ്ഥ.
ആർടിഒയ്ക്കോ ജില്ലാ ട്രാൻസ്പോർട്ട് ഓഫീസിനോ ആയിരിക്കും സസ്പെൻഡ് ചെയ്യാനുള്ള അധികാരം. ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിന് മുൻപ് ഡ്രൈവറുടെ വാദം കേൾക്കും, അംഗീകരിക്കാൻ കഴിയാത്ത വാദം ആണെങ്കിൽ ലൈസൻസ് സസ്പെൻഡ് ചെയ്യാം.ഹെൽമറ്റ്- സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുക, റെഡ് സിഗ്‌നൽ മറികടക്കുക എന്ന നിയമലംഘനങ്ങളും ഇതിൽ ഉൾപ്പെടും. ഈ വർഷം ജനുവരി ഒന്നു മുതൽ മുൻകാല പ്രാബല്യത്തോടെയാണ് വിജ്ഞാപനം ഇറക്കിയത്.റോഡിലെ നിയമലംഘനങ്ങളും അപകടങ്ങളും കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് നീക്കം. നിയമലംഘനങ്ങൾക്കുള്ള ചലാൻ മൊബൈൽ നമ്പറിൽ മൂന്ന് ദിവസത്തിനകമോ കത്ത് മുഖേനയോ 15 ദിവസത്തിനകം വാഹന ഉടമകൾക്ക് നൽകണം തുടങ്ങിയ ഒട്ടേറെ ഭേദഗതികൾളും നിയമത്തിൽ വരുത്തിയിട്ടുണ്ട്.
ഒരു വർഷത്തിൽ അഞ്ചോ അതിലേറെയോ ഗതാഗത നിയമലംഘനം നടത്തിയാൽ ലൈസൻസ് സസ്പെൻഡ് ചെയ്യും; മോട്ടോർ വാഹന നിയമങ്ങളിൽ ഭേദഗതി


