കേന്ദ്ര ഗവൺമെൻ്റ് വിദ്യാഭ്യാസ സർവ്വേ; ജില്ലയിൽ വിപുലമായ ഒരുക്കങ്ങൾ

കാസർഗോഡ് : സുസ്ഥിര വികസന ഘടകങ്ങളില്‍ ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്ന Foundational Literacy and Numeracy (FLN) മേഖലയിലെ കുട്ടികളുടെ അടിസ്ഥാന ശേഷികള്‍ വിലയിരുത്തുന്നതിനായി, ഈ വര്‍ഷം ഫെബ്രുവരി അവസാനം കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം കേരളത്തിലെ മൂന്നാം ക്ലാസില്‍ നടത്തപ്പെടുന്ന FLS (Foundational Learning Survey) നെ അക്കാദമികമായി നേരിടുന്നതിനായി ജില്ലയില്‍ വിപുലമായ ഒരുക്കങ്ങള്‍ നടന്നു വരികയാണ്. ജില്ലയിലെ ഡി.ഇ , എ.ഇ ഒ മാർ ഡയറ്റ് ഫാക്കൽറ്റി 1അംഗങ്ങൾ , ബി.പി.സിമാർ എന്നിവർക്ക് വരുന്ന രണ്ടാഴ്ചക്കാലം സ്കൂളകൾ നിരന്തരം മോണിറ്റർ ചെയ്യാനുള്ള ചുമതല നൽകി കഴിഞ്ഞു.
സംസ്ഥാനതലത്തില്‍ നടത്തപ്പെടുന്ന ആകെ സാമ്പിള്‍ സര്‍വേയുടെ ഏകദേശം 20 ശതമാനവും കാസര്‍ഗോഡ് ജില്ലയിലാണ് നടക്കുന്നത്.
മൂന്നാം ക്ലാസിലെ ഭാഷയും ഗണിതവും ഉള്‍പ്പെടുന്ന ഏകദേശം ഒന്‍പതോളം അടിസ്ഥാന ശേഷികളാണ് ഈ സര്‍വേയില്‍ പരിശോധിക്കുന്നത്. കുട്ടികളുടെ ആഗോള നിലവാരത്തിലുള്ള അടിസ്ഥാന പഠനശേഷി ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് സര്‍വേ നടത്തപ്പെടുന്നത്.
ഈ സാഹചര്യത്തില്‍, മഞ്ചേശ്വരം ബി.ആര്‍.സി.യില്‍ വരും ദിവസങ്ങളില്‍ അക്കാദമിക പിന്തുണ ഉറപ്പുവരുത്തുന്നതിനായി ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരുടെ വിപുലമായ യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. സര്‍വേ ഒരുക്കങ്ങള്‍, അക്കാദമിക ഇടപെടലുകള്‍, സ്കൂളുകള്‍ക്ക് നല്‍കേണ്ട പിന്തുണ എന്നിവ ഹെഡ്മാസ്റ്റർമാരുടെ യോഗത്തില്‍ വിശദമായി ചര്‍ച്ച ചെയ്യുന്നതാണ്.
പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം യോഗത്തില്‍ ജില്ലയുടെ ചുമതലയുള്ള ഡി.ഡി ഇ ബി ഇബ്രാഹിം നിർവ്വഹിച്ചു. മഞ്ചേശ്വരം എ.ഇ ഒ ജോർജ് ക്രാസ്റ്റ നിർവ്വഹിച്ചു. സ്റ്റേ റ്റ് പ്രോഗ്രാം ഓഫീസർ അമൂൽറോയ് മുഖ്യാതിഥിയായിരുന്നു. സമഗ്ര ശിക്ഷാ കാസർഗോഡ് ജില്ലാ പ്രോഗ്രാം കോർഡിനേറ്റർ ബിജുരാജ് വി.എസ് കാസർഗോഡ് ഡി.ഇ. ഒ സവിത പി, HM ഫോറം കൺവീനർ ശ്യാംഭട്ട് യുമഞ്ചേശ്വരം ബ്ലോക്ക് പ്രൊജക്റ്റ് കോ-ഓഡിനേറ്റർ രാജഗോപാലൻ പി, എന്നിവർ സംബന്ധിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top