തൃക്കരിപ്പൂർ : സി.ബി.എസ് ഇ പരീക്ഷയിൽ സംസ്ഥാന തലത്തിൽ മൂന്നാം റാങ്ക് നേടി വൈക്കത്ത് സ്വദേശിനി ലക്ഷ്മിപ്രിയ മോഹൻ. പയ്യന്നൂർ പി.എം ശ്രീ കെ.വി യിലെ പത്താം തരം വിദ്യാർത്ഥിയായ ലക്ഷ്മിപ്രിയയ്ക്ക് ഇപ്രാവശ്യത്തെ സി.ബി എസ് ഇ പത്താം തരം പരീക്ഷയിലാണ് സംസ്ഥാന തല വിജയി ആയത്. വൈക്കത്തെ സിവിൽ എഞ്ചിനീയറായ മോഹൻ നമ്പ്യാർ എൻ.വിയുടെയും എൽ എസ് ജി.ഡി പ്ലാനിങ്ങ് ഓഫീസ് കണ്ണൂരിലെ ജീവനക്കാരിയായ ശ്രീജ തങ്കപ്പൻ ദമ്പതികളുടെ മകളായ ലക്ഷ്മിപ്രിയ 98.6 ശതമാനം മാർക്കോടെയാണ് ഈ ഉന്നത വിജയം കരസ്ഥമാക്കിയത് കണ്ണൂർ ജില്ലയിൽ സി.ബി എസ് ഇ പത്താം തരത്തിൽ ഒന്നാം സ്ഥാനത്താണ് ലക്ഷ്മിപ്രിയ ‘.ചുരിക്കാടൻ കൃഷ്ണൻ നായർ സ്മാരക വായനശാല അംഗമായ ഈ മിടുക്കി നല്ലൊരു വായനക്കാരിയാണ് ‘സ്കൂൾ ജില്ലാ സംസ്ഥാന കലാമത്സരങ്ങളിൽ മികവുറ്റ വിജയം കരസ്ഥമാക്കാൻ ഈ മിടുക്കിക്ക് സാധിച്ചിട്ടുണ്ട്. ഏഴിമലകേന്ദ്രീയ വിദ്യാലയത്തിൽ ഒന്നാം തരത്തിൽ പഠിക്കുന്ന ധൻവിൻ മോഹൻ സഹോദരനാണ്
കോളറ രോഗ ലക്ഷണങ്ങളോടെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്നയാൾ മരിച്ചു. തിരുവനന്തപുരം കൈമനത്ത് സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി.