ശക്തിപ്രാപിച്ച് കാലവർഷം; ചൊവ്വാഴ്ച മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ശക്തിപ്രാപിക്കുന്നു. ചൊവ്വാഴ്ച മൂന്ന് ജില്ലകളിൽ കേന്ദ്രകാലാവസ്ഥ വകുപ്പ് റെഡ് അലർട് പ്രഖ്യപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് റെഡ് അലർട്. തിങ്കളാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർടാണ്. അതി ശക്തമായ മഴയാണ് മിക്ക ജില്ലകളിലും ലഭിക്കുന്നത്. പലയിടങ്ങളിലും മഴക്കെടുതികളും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ തിങ്കളാഴ്ച ഓറഞ്ച് അലർടാണ്. തൃശൂർ, മലപ്പുറം, കാസർകോട് ജില്ലകളിൽ ചൊവ്വാഴ്ച […]