അങ്ങ് കാരണം എല്ലാവരും പഠനയാത്രയില് പങ്കെടുത്തു; മന്ത്രിക്ക് കത്തയച്ച് ആറാം ക്ലാസുകാരി
കതിരൂര്‍ സര്‍ക്കാര്‍ യു പി സ്കൂളിലെ ആറാം ക്ലാസുകാരിയുടെ കത്തിന് മറുപടി നല്കി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. വിദ്യാര്‍ത്ഥിയായ ഫാത്തിമ എംപിയുടെ നന്ദി പറഞ്ഞും സങ്കടമറിയിച്ചുമുള്ള കത്തിനാണ് മന്ത്രി മറുപടി പറഞ്ഞത്. ഫാത്തിമയുടെ കത്ത് മന്ത്രി ഫോസ്ബുക്കിലൂടെ പങ്കുവെയ്ക്കുകയും ചെയ്തു. ഫാത്തിമയുടെ ആശങ്കകള്‍ പരിശോധിക്കുമെന്നും വിവരം മറുപടി കത്തിലൂടെ അറിയിക്കുമെന്നും മന്ത്രി പറഞ്ഞു.’കണ്ണൂര്‍ ജില്ലയിലെ കതിരൂര്‍ ഗവണ്മെന്റ് യുപി സ്കൂളിലെ ആറാം ക്ലാസുകാരി ഫാത്തിമ എം പി യുടെ കത്ത് എനിക്ക് ലഭിച്ചു. അതിലെ […]