Top News

സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പ്;

സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. രണ്ടുഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുക. ഡിസംബർ 9 നും 11നും വോട്ടെടുപ്പ് നടക്കും. 13 ന് വോട്ടെണ്ണും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിൽ ഡിസംബർ 9 നാണ് വോട്ടെടുപ്പ്. തൃശൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ 11ന് വോട്ടെടുപ്പ് നടക്കും. തിരഞ്ഞെടുപ്പ് വിജ്ഞാപനം നവംബർ 14 ന് നിലവിൽ വരും. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തിയതി നവംബർ 21 നാണ്. […]

സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പ്; Read More »

റിട്ട. എസ് ഐ റെയിൽവേ സ്റ്റേഷനിൽ കുഴഞ്ഞുവീണു മരിച്ചു

കരിവെള്ളൂർ: റിട്ടേർഡ് എസ്.ഐ. പാലക്കാട് റെയിൽവെ സ്റ്റേഷനിൽ കുഴഞ്ഞുവീണു മരിച്ചു. ചീമേനി കൊടക്കാട് വേങ്ങാപ്പാറ സ്കൂളിന് സമീപത്തെ ടി.രാമചന്ദ്ര വാര്യർ (65) ആണ് മരണപ്പെട്ടത്. പയ്യന്നൂരിലും ഹൊസ്ദുർഗ് സ്റ്റേഷനിലും കാസറഗോട്ടും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പയ്യന്നൂർ സ്റ്റേഷനിൽ നിന്നാണ് എസ്.ഐ.യായി വിരമിച്ചത്. ഇന്നലെ വൈകുന്നേരമാണ് സംഭവം. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് റെയിൽവെ പ്ലാറ്റുഫോമിൽ കുഴഞ്ഞു വീണ രാമചന്ദ്രവാര്യരെ ഉടൻ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഭാര്യ: വത്സല മക്കൾ: നവനീത് നയനതാര.മരുമക്കൾ:അമ്പിളി,ശ്രീരാഗ്.സഹോദരങ്ങൾ: വിജയലക്ഷ്മി വാരസ്യാർ , പരേതരായടി. ഗോവിന്ദ വാര്യർ,രുഗ്മിണി വാരസ്യാർ ,ടി കുഞ്ഞികൃഷ്ണ

റിട്ട. എസ് ഐ റെയിൽവേ സ്റ്റേഷനിൽ കുഴഞ്ഞുവീണു മരിച്ചു Read More »

Scroll to Top