Top News

വി ബി- ജി റാം ജി ബില്ല് രാജ്യസഭയും പാസാക്കി

കടുത്ത പ്രതിപക്ഷ പ്രതിഷേധത്തിനിടെ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി ഭേദഗതി ചെയ്തുള്ള വിക്‌സിത് ഭാരത് റാം ജി ബില്ല് രാജ്യസഭയും പാസാക്കി. ബില്ല് പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കണമെന്നും, കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചത് പോലെ ഈ ബില്ലും പിന്‍വലിക്കേണ്ടി വരുമെന്നും പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. എന്നാല്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ സംസാരിക്കുമ്പോള്‍ റാം റാം വിളിച്ചും ജയ് ശ്രീറാം മുദ്രാവാക്യം വിളിച്ചും ഭരണപക്ഷം രാജ്യസഭയില്‍ ബഹളം ഉണ്ടാക്കി. കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ മറുപടി പ്രസംഗത്തിനിടെ പ്രതിപക്ഷം നടുത്തളത്തില്‍ […]

വി ബി- ജി റാം ജി ബില്ല് രാജ്യസഭയും പാസാക്കി Read More »

ആനുകൂല്യം വാങ്ങി ശാപ്പാട് അടിച്ചു മാറ്റിയ വോട്ടർമാർ നന്ദികേടു കാണിച്ചു: എംഎം മണി; പരാമർശം വിവാദത്തിൽ

ആനുകൂല്യങ്ങളെല്ലാം വാങ്ങിച്ച് നല്ല ശാപ്പാട് കഴിച്ചു ഏമ്പക്കം വിട്ടു നടന്ന വോട്ടർമാർ നന്ദികേടു കാണിച്ചുവെന്ന് സിപിഎം നേതാവ് എംഎം മണി. പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഏതോ നൈമിഷികമായ വികാരത്തിന് വോട്ടു ചെയ്യുകയായിരുന്നുവെന്നാണ് തോന്നുന്നത്. ഇതു നന്ദികേടല്ലാതെ മറ്റെന്താണ്? ആനുകൂല്യങ്ങൾ വാങ്ങിച്ചവർ പണി തന്നിരിക്കുകയാണ്-അദ്ദേഹം തുറന്നടിച്ചു. എംഎം മണിയുടെ പരാമർശം വിവാദത്തിനു വഴി വച്ചു. തിരിച്ചടിയെ കുറിച്ച് പരിശോധിക്കുമെന്ന് ഇടതു മുന്നണി കൺവീനർ ടി.പി രാമകൃഷ്‌ണൻ പറഞ്ഞു. തിരുത്തേണ്ട കാര്യങ്ങൾ വല്ലതും ഉണ്ടെങ്കിൽ തിരുത്തുമെന്നും അദ്ദേഹം

ആനുകൂല്യം വാങ്ങി ശാപ്പാട് അടിച്ചു മാറ്റിയ വോട്ടർമാർ നന്ദികേടു കാണിച്ചു: എംഎം മണി; പരാമർശം വിവാദത്തിൽ Read More »

പെരിയയിൽ ഓടിക്കൊണ്ടിരിക്കുന്ന ലോറിക്ക് തീ പിടിച്ചു

ഓടിക്കൊണ്ടിരിക്കുന്ന നാഷണൽ പെർമിറ്റ് ലോറിക്ക് തീ പിടിച്ചു. പെരിയ കേരള കേന്ദ്ര സർവ്വകലാശാലയ്ക്ക് സമീപം തിങ്കളാഴ്‌ച ഉച്ചയോടെയാണ് സംഭവം. കാഞ്ഞങ്ങാട് നിന്നും രണ്ട് യൂണിറ്റ് അഗ്നി രക്ഷാസേന സ്ഥലത്തെത്തി തീ അണച്ചു. പൊന്നാനിയിൽ നിന്നും മംഗളൂരു ഭാഗത്തേക്ക് മീൻ കൊണ്ടു പോകുന്ന ലോറിക്കാണ് തീപ്പിടിച്ചത്. ലോറിയിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്. ഇയാൾ തീ പടരുന്നത് കണ്ട് ഉടൻ തന്നെ ലോറി നിർത്തി പുറത്തിറങ്ങി ഓടിയതിനാൽ അപകടത്തിൽ നിന്നും രക്ഷപ്പെട്ടു.

പെരിയയിൽ ഓടിക്കൊണ്ടിരിക്കുന്ന ലോറിക്ക് തീ പിടിച്ചു Read More »

പയ്യന്നൂരിൽ പോലീസിന് നേരെ ബോംബറിഞ്ഞ കേസിൽ സ്ഥാനാർത്ഥിയടക്കം രണ്ട് പ്രതികൾ കുറ്റക്കാർ

2012 ൽ പയ്യന്നൂരിൽ പോലീസിന് നേരെ ബോംബറിഞ്ഞ കേസിൽ സ്ഥാനാർത്ഥിയടക്കം രണ്ട് പ്രതികൾ കുറ്റക്കാർ സിപിഎം പ്രവർത്തകരായ ടി സി വി നന്ദകുമാർ, വി കെ നിഷാദ് എന്നിവരെയാണ് കുറ്റക്കാരാണെന്നാണ് തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി കണ്ടെത്തിയത് വി കെ നിഷാദ് പയ്യന്നൂർ നഗരസഭ 46-ാം വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥിയാണ് നോമിനേഷൻ സമയത്ത് ശിക്ഷ വിധിക്കാത്തതിനാൽ മത്സരിക്കുന്നതിന് തടസ്സമില്ല ശിക്ഷ മേൽ കോടതി സ്റ്റേ ചെയ്‌തില്ലെങ്കിൽ ജയിച്ചാൽ അംഗത്വം രാജിവെക്കേണ്ടിവരും

പയ്യന്നൂരിൽ പോലീസിന് നേരെ ബോംബറിഞ്ഞ കേസിൽ സ്ഥാനാർത്ഥിയടക്കം രണ്ട് പ്രതികൾ കുറ്റക്കാർ Read More »

ഇതിഹാസതാരം ധർമേന്ദ്ര വിടവാങ്ങി; അന്ത്യം 90ാം പിറന്നാൾ ആഘോഷിക്കാനിരിക്കെ…

മുംബൈ ബോളിവുഡ ഇതിഹാസ താരം ധർമ്മേന്ദ്ര (89) അന്തരിച്ചു. ദീർഘകാലമായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം. ഡിസംബർ 8ന് 90-ാം ജന്മദിനം ആഘോഷിക്കാനിരിക്കുകയായിരുന്നു. ബോളിവുഡിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായാണ് ധർമേന്ദ്ര വിശേഷിപ്പിക്കപ്പെടുന്നത്. 1960ൽ ‘ദിൽ ഭി തേരാ, ഹം ഭി തേരാ’ എന്ന ചിത്രത്തിലൂടെയാണ് തുടക്കം. ഷോലെ, ധരംവീർ, ചുപ്കേ ചുപ്കേ, ഡ്രീം ഗേൾ തുടങ്ങിയ ചിത്രങ്ങൾ ധർമേന്ദ്രയെ പ്രശസ്തനാക്കി. ധർമേന്ദ്ര അവസാനമായി അഭിനയിച്ച ‘ഇക്കിസ്’ എന്ന ചിത്രം ഡിസംബർ 25ന് റിലീസ് ചെയ്യാനിരിക്കുകയാണ്.

ഇതിഹാസതാരം ധർമേന്ദ്ര വിടവാങ്ങി; അന്ത്യം 90ാം പിറന്നാൾ ആഘോഷിക്കാനിരിക്കെ… Read More »

കള്ളനെ ഉടൻ പിടികൂടണം ; പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തി വിദ്യാർഥികൾ

എടക്കുളം ചങ്ങമ്പള്ളി എഎംഎൽപി സ്‌കൂളിൽ നടന്ന മോഷണത്തിൽ കുറ്റവാളികൾക്കെതിരെ കർശന നടപടിസ്വീകരിക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥികൾ. തിരൂർ പൊലീസ് സ്റ്റേഷനിൽ എത്തിയാണ് വിദ്യാർത്ഥികൾ പരാതി നൽകിയത്. ഒക്ടോബർ 25ന് പകൽ സമയത്താണ് സ്‌കൂളിൽ നിന്ന് വിദ്യാർഥികൾ കാരുണ്യ പ്രവർത്തനത്തിനായി ശേഖരിച്ച 15000ത്തോളം രൂപ മോഷണം പോയത്. മേശയും അലമാരയും കുത്തിത്തുറന്ന മോഷ്ടാവ് പണവുമായി കടന്ന് കളയുകയായിരുന്നു. പൊലീസ് സ്‌കൂളിൽ എത്തി അന്വേഷണം നടത്തിയിരുന്നു. സിസിടിവികളിൽ നിന്ന് മോഷ്ടാവിൻ്റെ ചിത്രം ലഭിച്ചിരുന്നു. നടപടികൾ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ടാണ് വിദ്യാർഥികൾ സ്റ്റേഷനിൽ എത്തി എസ് ഐക്ക്

കള്ളനെ ഉടൻ പിടികൂടണം ; പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തി വിദ്യാർഥികൾ Read More »

തമിഴ് നടൻ അഭിനയ് കിങ്ങർ അന്തരിച്ചു

തുള്ളുവതോ ഇളമൈ എന്ന തമിഴ് ചിത്രത്തിലൂടെ പ്രശസ്തനായ നടൻ അഭിനയ് കിങ്ങർ അന്തരിച്ചു. നടന് കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഗുരുതരമായ കരൾ സംബന്ധമായ രോഗമായിരുന്നു. 44 വയസായിരുന്നു പ്രായം. 2002ൽ ധനുഷ് നായകനായി അഭിനയിച്ച തുള്ളുവതോ ഇളമൈ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം അരങ്ങേറ്റം കുറിച്ചത്.തമിഴ്, മലയാളം സിനിമകളിലായി 15ലധികം സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. പിന്നീട് സിംഗാര ചെന്നൈ, പൊൻ മെഗാലൈ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. തുടർന്ന് സൊല്ല സൊല്ല ഇനിക്കും, പലൈവന സൊലൈ എന്നീ ചിത്രങ്ങളിൽ സഹനടനായി

തമിഴ് നടൻ അഭിനയ് കിങ്ങർ അന്തരിച്ചു Read More »

ഇടുക്കി വൈദ്യുതിനിലയം നാളെ മുതൽ ഒരുമാസം അടച്ചിടും

ഇടുക്കി: നിർമ്മാണ ശേഷമുളള വലിയ അറ്റകുറ്റപ്പണിക്കായി ഇടുക്കി വൈദ്യുതിനിലയം നാളെ മുതൽ ഒരുമാസം അടച്ചിടും. ഇതോടെ ഇടുക്കി അണകെട്ടിൽ മാസം വൈദ്യുതി ഉത്പാദനം മുടങ്ങും. ജനറേറ്ററുകളുടെ വാൾവുകളുടെ അറ്റകുറ്റപണി വൈകിപ്പിച്ചാൽ സുരക്ഷയെ ബാധിക്കുമെന്നും ചില വാൾവുകളിൽ ഗുരുതര പോർച്ച ശ്രദ്ധയിൽപ്പെട്ടെന്നും മന്ത്രി കെ കൃഷ്ണൻ കുട്ടി വ്യക്തമാക്കി. വൈദ്യുതി നിർമ്മാണം പൂർണമായും നിർത്തിയായിരിക്കും അറ്റകുറ്റപ്പണി. കൂടാതെ വിൽപ്പന നടത്തിയ 400 മെഗാവാട്ട് അധിക വൈദ്യുതി മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് തിരിച്ച് വാങ്ങുമെന്നും 300 മെഗാവാട്ട് വൈദ്യുതി ഹ്രസ്വകാല

ഇടുക്കി വൈദ്യുതിനിലയം നാളെ മുതൽ ഒരുമാസം അടച്ചിടും Read More »

സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പ്;

സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. രണ്ടുഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുക. ഡിസംബർ 9 നും 11നും വോട്ടെടുപ്പ് നടക്കും. 13 ന് വോട്ടെണ്ണും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിൽ ഡിസംബർ 9 നാണ് വോട്ടെടുപ്പ്. തൃശൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ 11ന് വോട്ടെടുപ്പ് നടക്കും. തിരഞ്ഞെടുപ്പ് വിജ്ഞാപനം നവംബർ 14 ന് നിലവിൽ വരും. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തിയതി നവംബർ 21 നാണ്.

സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പ്; Read More »

റിട്ട. എസ് ഐ റെയിൽവേ സ്റ്റേഷനിൽ കുഴഞ്ഞുവീണു മരിച്ചു

കരിവെള്ളൂർ: റിട്ടേർഡ് എസ്.ഐ. പാലക്കാട് റെയിൽവെ സ്റ്റേഷനിൽ കുഴഞ്ഞുവീണു മരിച്ചു. ചീമേനി കൊടക്കാട് വേങ്ങാപ്പാറ സ്കൂളിന് സമീപത്തെ ടി.രാമചന്ദ്ര വാര്യർ (65) ആണ് മരണപ്പെട്ടത്. പയ്യന്നൂരിലും ഹൊസ്ദുർഗ് സ്റ്റേഷനിലും കാസറഗോട്ടും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പയ്യന്നൂർ സ്റ്റേഷനിൽ നിന്നാണ് എസ്.ഐ.യായി വിരമിച്ചത്. ഇന്നലെ വൈകുന്നേരമാണ് സംഭവം. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് റെയിൽവെ പ്ലാറ്റുഫോമിൽ കുഴഞ്ഞു വീണ രാമചന്ദ്രവാര്യരെ ഉടൻ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഭാര്യ: വത്സല മക്കൾ: നവനീത് നയനതാര.മരുമക്കൾ:അമ്പിളി,ശ്രീരാഗ്.സഹോദരങ്ങൾ: വിജയലക്ഷ്മി വാരസ്യാർ , പരേതരായടി. ഗോവിന്ദ വാര്യർ,രുഗ്മിണി വാരസ്യാർ ,ടി കുഞ്ഞികൃഷ്ണ

റിട്ട. എസ് ഐ റെയിൽവേ സ്റ്റേഷനിൽ കുഴഞ്ഞുവീണു മരിച്ചു Read More »

Scroll to Top