മലയാളികൾക്ക് അഭിമാനം; ദോഫ അണ്ടർ 19: മികവിൽ മുന്നിൽ മിഷാൽ

ദുബായ് ദുബായ് സ്പോർട്സ് കൗൺസിൽ സംഘടിപ്പിച്ച ദുബായ് ഓപ്പൺ ഫുട്ബോൾ അക്കാദമി (ദോഹ) അണ്ടർ 19 വിഭാഗത്തിൽ മികച്ച കളിക്കാരനായി മലയാളിയായ മുഹമ്മദ് മിഷാലിനെ തിരഞ്ഞെടുത്തു. ബാർസിലോന, മാഞ്ചസ്‌റ്റർ സിറ്റി, യുവെൻ്റസ്, ഷബാബ് അൽ അഹ്ലി തുടങ്ങി ലോകത്തിലെ 185 ക്ലബ്ബുകൾ പങ്കെടുത്ത മത്സരത്തിലാണ് മിഷാൽ ഗ്ലോബ് അവാർഡ് നേടിയത്. അണ്ടർ 18ലും മികച്ച കളിക്കാരനായി മിഷാലിനെ തിരഞ്ഞെടുത്തിരുന്നു. ഈ രണ്ടു പുരസ്‌കാരങ്ങളും നേടുന്ന ആദ്യ മലയാളിയും ഇന്ത്യക്കാരനുമാണ് മിഷാൽ. എഫ്സി അത്ലറ്റികൊ ഫുട്ബോൾ ക്ലബ് കളിക്കാരനായ […]