ചാറ്റൽമഴയിലും ചെളിക്കുളമായി ഉദിനൂർ മിനി സ്റ്റേഡിയം; കായിക പരിശീലനം പ്രതിസന്ധിയിൽ
ചെറുവത്തൂർ: ഉദിനൂർ മിനി സ്റ്റേഡിയം ഗ്രൗണ്ടിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കണണമെന്ന് സ്ട്രൈക്കേഴ്സ് ഉദിനൂർആവശ്യപ്പെട്ടു. ഉദിനൂർ ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂൾ മിനി സ്റ്റേഡിയം മഴയാരംഭിച്ചതോടെ ചെളി ക്കുളമായിരിക്കുന്നു. കായിക പരിശീലനം പ്രതിസന്ധിയിലായിരിക്കുകയാണ്. ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് സ്ട്രൈക്കേഴ്സ് ഉദിനൂർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് അധികൃത രോട് ആവശ്യമുന്ന യിച്ചു.മഴയിൽ തന്നെ ചെളിക്കുളമായി മാറുന്ന ഗ്രൗണ്ട് കായിക താരങ്ങൾക്ക് പരിശീലനത്തിന് പോലും ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയിലാണ്. ഗ്രൗണ്ടിൽ കെട്ടിക്കിടക്കുന്ന വെള്ളം ഒഴുകിപ്പോകാൻ നിലവിൽ യാതൊരു സൗകര്യവും ഇല്ല. ഉദിനൂർ ഗവ. […]