വിജയാഘോഷത്തിനിടെ അപകടം: ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികൾ രാജിവച്ചു, കോഹ്ലിക്കെതിരെ പരാതി
ബംഗളുരു: ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു കിരീടം നേടിയതിന്റെ ഭാഗമായി നടന്ന ആഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് രണ്ടുപേർ മരിച്ച സംഭവത്തിൽ കർണാടക ക്രിക്കറ്റ് അസോസിയേഷൻ (കെഎസ്സിഎ) ഭാരവാഹികൾ രാജിവച്ചു. അപകടത്തിൻ്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജി. പ്രസ് റീലീസ് വഴിയാണ് അധികൃതർ രാജി വിവരം വ്യക്തമാക്കിയത്. കെഎസ്സിഎ സെക്രട്ടറി എ ശങ്കർ, ട്രഷറർ ഇ എസ് ജയറാം എന്നിവരാണ് രാജി വച്ചത്. സംഭവത്തിൽ തങ്ങളുടെ പങ്ക് പരിമിതമാണെന്നും എന്നാൽ ദുരന്തത്തിൻ്റെ ധാർമിക ഉത്തരവാദിത്തം കാരണം രാജിവയ്ക്കുകയാണെന്നുമാണ് […]