യുവാക്കൾ ജയിലിൽ കിടന്നത് 35 ദിവസം; പരിശോധനാഫലത്തിൽ പോത്തിറച്ചിയെന്ന് കണ്ടെത്തൽ
തൃശൂർ: തൃശൂർ ചാലക്കുടിയിൽ മ്ലാവിറച്ചിയുടെ പേരിൽ ജയിൽ ശിക്ഷ അനുഭവിച്ചവർ യഥാർത്ഥത്തിൽ കൈവശംവെച്ചത് പോത്തിറച്ചിയെന്ന് കണ്ടെത്തൽ. ചുമട്ടുതൊഴിലാളികളുമായ സുജീഷും വണ്ടി ബ്രോക്കർ ജോബിയും മ്ലാവിറച്ചിയുടെ പേരിൽ ജയിലിൽ കഴിഞ്ഞത് 35 ദിവസമായിരുന്നു. മ്ലാവിറച്ചി വാങ്ങിയെന്ന പ്രതികളുടെ മൊഴി പ്രകാരമായിരുന്നു ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ വനംവകുപ്പ് ഉദ്യോഗസ്ഥർ ഇരുവരേയും മർദിച്ച് കുറ്റം സമ്മതിപ്പിക്കുകയായിരുന്നു എന്നായിരുന്നു സുജീഷിന്റെയും ജോബിയുടെയും അഭിഭാഷകൻ പറഞ്ഞത്. ഒടുവിൽ രാസപരിശോധനാഫലം വന്നപ്പോൾ ഇവരിൽ നിന്ന് പിടികൂടിയത് പോത്തിറച്ചിയാണെന്ന് കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ വർഷം സെപ്തംബർ 30നാണ് […]